ലാല്‍കെയേഴ്സ് ലോകതൊഴിലാളി ദിനാഘോഷം

ലാല്‍കെയേഴ്സ് മേയ് ദിനം ആഘോഷിച്ചു

മനാമ: ബഹ്റൈന്‍ ലാല്‍കെയേഴ്സ് ലോകതൊഴിലാളി ദിനം സല്‍മാബാദിലെ ലേബര്‍ ക്യാമ്പിൽ തൊഴിലാളികളോടൊപ്പം ആഘോഷിച്ചു. അറുപതോളം തൊഴിലാളികള്‍ വരുന്ന രണ്ട് ക്യാമ്പുകളിലും ഭക്ഷണ സാധനങ്ങൾ ഉൾപ്പെട്ട ഡ്രൈ ഫുഡ് കിറ്റുകൾ തൊഴിലാളികള്‍ക്ക് കൈമാറി.

ലാൽ കെയേഴ്സ് ബഹ്റൈൻ കോ ഓർഡിനേറ്റർ ജഗത് കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടികളില്‍ പ്രസിഡന്‍റ് എഫ്.എം.ഫൈസല്‍ സന്ദേശം നല്‍കി. സെക്രട്ടറി ഷൈജു കമ്പ്രത്ത് സ്വാഗതവും ട്രഷറര്‍ അരുണ്‍ ജി നെയ്യാർ നന്ദിയും പറഞ്ഞു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അരുൺ തൈക്കാട്ടിൽ, നന്ദൻ, ജെയ്സൺ, നിധിൻ തമ്പി, അഖിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Tags:    
News Summary - Lalcares celebrated May Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.