ഹ്യൂ ടു പ്രിന്റ് അഡ്വർടൈസിംഗ് ആൻഡ് പബ്ലിസിറ്റി ഉദ്ഘാടന ചടങ്ങിൽ നിന്ന്

അൽ സായയിൽ ‘ഹ്യൂ ടു പ്രിന്റ്’ പ്രവർത്തനമാരംഭിച്ചു

മനാമ: ബഹ്‌റൈനിലെ അൽ സായയിൽ അത്യാധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ച ഹ്യൂ ടു പ്രിന്റ് അഡ്വർടൈസിംഗ് ആൻഡ് പബ്ലിസിറ്റി പ്രവർത്തനമാരംഭിച്ചു. മേയ് ഒന്നിന് വൈകുന്നേരം 5 മണിക്ക് നടന്ന ചടങ്ങിൽ ബിഹേവിയറൽ ഇക്കണോമിക്സ് ആൻഡ് ഇന്നൊവേഷൻ വിദഗ്ധൻ അഹമ്മദ് മുഹമ്മദ് ബുഹാസ സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

പരസ്യ-പ്രസിദ്ധീകരണ മേഖലയിൽ നൂതനമായ സാങ്കേതികവിദ്യകളും സേവനങ്ങളുമായാണ് ഹ്യൂ ടു പ്രിന്റ് വിപണിയിലെത്തുന്നത്. മീഡിയ ഹൗസ് മാനേജിങ് ഡയറക്ടർ അദ്നാൻ അലി ആഷീർ, മാനേജിങ് ഡയറക്ടർ മുഹമ്മദ് ഹഷീർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ലാർജ് ഫോർമാറ്റ് പ്രിന്റിങ്, യു.വി പ്രിന്റിങ്, വിനൈൽ സ്റ്റിക്കർ, സൈൻ ബോർഡുകൾ, ബ്രാൻഡിങ്, ടി-ഷർട്ട്, ക്യാപ്, മഗ്ഗുകൾ എന്നിവയിലുള്ള പ്രിന്റിങ്, കോർപറേറ്റ് ഗിഫ്റ്റുകൾ, അക്രിലിക് സൊല്യൂഷൻസ്, ഫോംബോർഡ് പ്രിന്റിങ്, സ്റ്റിക്കറുകൾ, ബ്രാൻഡ് മെർച്ചൻഡൈസ് എന്നിവ ഹ്യൂ ടു പ്രിന്റിന്‍റെ സേവനങ്ങളാണ്.

Tags:    
News Summary - ‘Hue to Print’ launched in Al Saya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.