പുറത്താക്കാൻ നിർദേശിക്കപ്പെട്ട എം.പിമാർ

വിവാദ പരാമർശം; ഫസ്റ്റ് ഡെപ്യൂട്ടി സ്പീക്കർ ഉൾപ്പെടെ മൂന്ന് എം.പിമാരുടെ അംഗത്വം റദ്ദാക്കാൻ ശുപാർശ

മനാമ: ബഹ്‌റൈൻ പാർലമെന്റിലെ മൂന്ന് എം.പിമാരുടെ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര അപേക്ഷ ചൊവ്വാഴ്ച പാർലമെന്റിന്റെ പരിഗണനക്ക് വരും. മുഹമ്മദ് അൽ അഹമ്മദിന്റെ നേതൃത്വത്തിൽ മുപ്പത് എം.പിമാർ ഒപ്പിട്ട ഔദ്യോഗിക നിവേദനം സ്പീക്കർ അഹമ്മദ് അൽ മുസല്ലത്തിന് സമർപ്പിച്ചു.

ഫസ്റ്റ് ഡെപ്യൂട്ടി സ്പീക്കർ അബ്ദുൽനബി സൽമാൻ, സർവിസ് കമ്മിറ്റി ചെയർമാൻ മമദൂഹ് അൽ സാലിഹ്, സർവിസ് കമ്മിറ്റി അംഗം ഡോ. മഹ്ദി അൽ ശുവൈഖ് എന്നിവർക്കെതിരെയാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. ഏപ്രിൽ 28ന് നടന്ന സഭാനടപടികൾക്കിടെ ജുഡീഷ്യൽ അതോറിറ്റി നിയമത്തിലെ ഭേദഗതി ചർച്ച ചെയ്യുമ്പോൾ ഇവർ നടത്തിയ പരാമർശങ്ങളാണ് വിവാദത്തിന് ആധാരം. രാജ്യത്തിനെതിരായ ഇറാന്‍റെ നീക്കങ്ങളെ അനുകൂലിക്കുന്നവർക്കെതിരെ സർക്കാർ സ്വീകരിച്ച കർശന നടപടികളെ ഇവർ വിമർശിച്ചതായാണ് ആരോപണം. ഇത്തരം നിലപാടുകൾ ഭരണഘടനാപരമായ സത്യപ്രതിജ്ഞയ്ക്കും ദേശീയ താൽപര്യങ്ങൾക്കും വിരുദ്ധമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.

വിവാദത്തെത്തുടർന്ന് മൂന്ന് എം.പിമാരും പിന്നീട് പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു. എന്നാൽ കേവലം ഒരു ക്ഷമാപണം കൊണ്ട് ഈ വിഷയം അവസാനിക്കില്ലെന്നും എം.പി സ്ഥാനം രാജിവെക്കുകയാണ് വേണ്ടതെന്നും നിവേദനത്തിൽ ഒപ്പിട്ടവർ വാദിക്കുന്നു. രാജ്യത്തിന് വിരുദ്ധമായ നിലപാട് സ്വീകരിച്ചവർക്ക് ജനപ്രതിനിധികളായി തുടരാൻ അർഹതയില്ലെന്നും ഇവർക്കെതിരെ ഭരണഘടനാപരമായ നടപടികൾ സ്വീകരിക്കണമെന്നും മൂന്ന് പേജുള്ള മെമ്മോറാണ്ടത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - Controversial remarks; Recommendation to cancel the membership of three MPs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.