ബഹ്റൈനിലെ ഗുദൈബിയയിൽ ബഹുനില കെട്ടിടത്തിൽ തീപിടുത്തം; താമസക്കാരെ ഒഴിപ്പിച്ചു

മനാമ: ബഹ്‌റൈനിലെ ഗുദൈബിയയിൽ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തെ തുടർന്ന് താമസക്കാരെ ഒഴിപ്പിച്ചു. കെട്ടിടത്തിലെ ഒരു ഫ്ലാറ്റിലാണ് തീപിടുത്തമുണ്ടായത്. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് സിവിൽ ഡിഫൻസ് കെട്ടിടത്തിൽ നിന്ന് ആളുകളെ മാറ്റിയത്.

തീപിടുത്തത്തെത്തുടർന്ന് പുക ശ്വസിച്ച് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട ഒരാളെ നാഷണൽ ആംബുലൻസ് വിഭാഗം ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് യൂണിറ്റുകൾ ഉടൻ തന്നെ തീ നിയന്ത്രണവിധേയമാക്കി. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനായി ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്ന് അധികൃതർ അറിയിച്ചു.

Tags:    
News Summary - Fire breaks out in a multi-storey building in Gudaibiya, Bahrain; residents evacuated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.