ഷിഫ അൽ ജസീറ ഹമല ഒന്നാം വാർഷികം കേക്ക് മുറിച്ച് ആഘോഷിക്കുന്നു
മനാമ: ഹമലയിലെ ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പ്രത്യേക ആരോഗ്യ പാക്കേജുകളും ഓഫറുകളും ഇന്ന് (ഞായർ) അവസാനിക്കും. മെയ് ഒന്ന് മുതൽ ആരംഭിച്ച ഈ ആനുകൂല്യങ്ങൾ ഇതിനോടകം ആയിരക്കണക്കിന് പ്രവാസികളും സ്വദേശികളും പ്രയോജനപ്പെടുത്തിക്കഴിഞ്ഞു.
വാർഷികാഘോഷത്തിന്റെ ഭാഗമായി മെയ് ഒന്നിന് വിറ്റാമിൻ ഡി പരിശോധന, കാഴ്ച പരിശോധന, മിനി വെൽനസ് പാക്കേജ്, എല്ലാ വിഭാഗം ഡോക്ടർമാരുടെ കൺസൾട്ടേഷൻ എന്നിവ കേവലം ഒരു ദിനാറിന് ലഭ്യമാക്കിയിരുന്നു. കൂടാതെ ലബോറട്ടറി പരിശോധനകൾക്ക് 50 ശതമാനം ഇളവും നൽകിയിരുന്നു.
ജനങ്ങളുടെ വർധിച്ച പങ്കാളിത്തം കണക്കിലെടുത്ത് മെയ് രണ്ട്, മൂന്ന് തീയതികളിലും പ്രത്യേക ഇളവുകൾ ക്ലിനിക്ക് തുടർന്നു വരികയാണ്. ഈ ഓഫറിൽ ഒരു ദിനാറിന് കണ്ണ് പരിശോധന, ഒരു ദിനാറിന് ദന്തപരിശോധന, ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ, ബി.പി എന്നിവ ഉൾപ്പെടുന്ന മിനി വെൽനസ് പാക്കേജ് എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഗുണമേന്മയുള്ള ചികിൽസ ഏറ്റവും കുറഞ്ഞ ചെലവിൽ സാധാരണക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വാർഷിക വേളയിൽ ഇത്തരം ഓഫറുകൾ ഒരുക്കിയതെന്ന് മാനേജ്മെന്റ് അറിയിച്ചു. എല്ലാ പ്രവാസികളും അവസരം വിനിയിഗിക്കണം എന്ന് മാനേജ്മെന്റ് അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി ഹമല ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററുമായി ഈ നമ്പറിൽ 16171800 ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.