ടി.പി.സി അഹമ്മദ് സാഹിബിന് നൽകിയ യാത്രയയപ്പിൽനിന്ന്

ടി.പി.സി അഹമ്മദ് സാഹിബിന് യാത്രയയപ്പ് നൽകി

മനാമ: 44 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ടി.പി.സി അഹമ്മദ് സാഹിബിന് ബഹ്‌റൈൻ കാഞ്ഞിരാട്ട്തറ മഹല്ല് കമ്മിറ്റി ഊഷ്മളമായ യാത്രയയപ്പ് നൽകി. ബഹ്‌റൈനിലെ ആദ്യകാല പ്രവാസികളിലൊരാളായിരുന്നു ടി.പി.സി ഇന്ന് കാണുന്ന സൗകര്യങ്ങളൊന്നുമില്ലാതിരുന്ന, പ്രവാസത്തിന്റെ നോവും നൊമ്പരവും തീക്ഷ്ണമായി അനുഭവിച്ച എൺപതുകളുടെ തുടക്കത്തിലാണ് ബഹ്‌റൈനിലെത്തിയത്. ബഹ്‌റൈൻ കാഞ്ഞിരാട്ട്തറ മഹല്ല് കമ്മിറ്റിയുടെ സ്ഥാപക നേതാക്കളിൽ ഒരാൾ കൂടിയാണ് അദ്ദേഹം.

പ്രഥമ ബഹ്‌റൈൻ കമ്മിറ്റി ഭാരവാഹിയായിരുന്ന അദ്ദേഹം 20 വർഷത്തോളം ബഹ്‌റൈൻ കമ്മിറ്റിയുടെ പ്രസിഡന്റായി സേവനമനുഷ്ടിച്ചിട്ടുണ്ട്. നിലവിൽ കമ്മിറ്റിയുടെ മുഖ്യ രക്ഷാധി കാരികൂടിയാണ്. കൂടാതെ ജീവ കാരുണ്യ പ്രവർത്തനങ്ങളിലും മറ്റും തന്റേതായൊരിടം അടയാളപ്പെടുത്തിയിരുന്നു.  

Tags:    
News Summary - TPC bids farewell to Ahmed Sahib

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.