മനാമ: കർണാടക കൾചറൽ ഫൗണ്ടേഷൻ (കെ.സി.എഫ്) വർഷങ്ങളായി നടത്തിവരുന്ന രിഫാഈ ദഫ് റാത്തീബ് ജൽസ നാളെ രാത്രി 6.30ന് മനാമ പാകിസ്താൻ ക്ലബിൽ നടക്കും. ശൈഖ് രിഫാഈ തങ്ങളുടെ വഴിയിൽവന്ന ദഫ്മുട്ടിന്റെ അകമ്പടിയോടുകൂടിയുള്ള റാത്തീബ് സംഗമത്തിൽ ബഹ്റൈനിലെ ഐ.സി.എഫ്, കെ.സി.എഫ്, ആർ.എസ്.സി മറ്റു സ്ഥാപന സംഘടന നേതാക്കളും പ്രവർത്തകരും സംഗമിക്കും. സമാപന കൂട്ടുപ്രാർഥനക്ക് മഞ്ചേശ്വർ മള്ഹർ സ്ഥാപനങ്ങളുടെ ചെയർമാൻ സയ്യിദ് അബ്ദുറഹ്മാൻ ഷഹീർ അൽബുഖാരി നേതൃത്വം നൽകുന്ന സംഗമത്തിൽ ഹാഫിള് സയ്യിദ് അസ്ഹർ അൽബുഖാരി റാത്തീബ് ജൽസക്ക് നേതൃത്വം നൽകും. മനാമ പാകിസ്താൻ ക്ലബ് ഗ്രൗണ്ടിൽ വിശാലമായി ഒരുക്കിയ സദസ്സിൽ സ്ത്രീകൾക്കും പരിപാടിയിൽ പങ്കെടുക്കാൻ സൗകര്യം ഉണ്ടായിരിക്കും. ഇതുമായി ബന്ധപ്പെട്ട് ചേർന്ന അന്തിമ യോഗത്തിൽ ജമാൽ വിട്ടാൽ, കലന്തർ ശരീഫ്, ഹാരിസ് സമ്പ്യ, ഇക്ബാൽ മഞ്ഞനാടി, ഹനീഫ് മുസ്ലിയാർ, അഹമ്മദ് മുസ്ലിയാർ, ശിഹാബ് പരപ്പ, മുഹ ഉജിറെ, മൂസ പൈബച്ചാൽ, നസീർ ഹാജി ദേർളക്കട്ടെ, മൻസൂർ ബെൽമ, സൂഫി പൈബച്ചാൽ, റസാഖ് ആനക്കൽ, അഷ്റഫ് കിന്യ, അഷ്റഫ് റെഞ്ചാടി, മജീദ് സുഹ്രി തൗഫിഖ് ബെൽത്തങ്ങാടി, ലത്തീഫ് പെരോളി, ഷാഫി മാതാപുര, ഫസൽ സൂറത്കൽ, സിദ്ദീഖ് യെൻമൂർ, സുഹൈൽ ബി സി റോഡ്, മജീദ് പൈബച്ചാൽ തുടങ്ങിയ നാഷനൽ, സോൺ, സെക്ടർ നേതാക്കൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.