ജീലാനി മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം
മനാമ: ബഹ്റൈൻ ജീലാനി മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമവും കമ്മിറ്റിയുടെ ലോഗോ പ്രകാശനവും സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീൻ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ബഹ്റൈൻ വൈസ് പ്രസിഡന്റ് ശംസുദ്ധീൻ വെള്ളികുളങ്ങര മുഖ്യാതിഥിയായിരുന്നു.
ഹാഷിം തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുബഷിർ എ.കെ. സ്വാഗതം പറഞ്ഞു. എ.പി. ഫൈസൽ, ആറ്റക്കോയ തങ്ങൾ, സി.എം കുഞ്ഞബ്ദുള്ള, സൂപ്പി ജീലാനി, ഹുസൈൻ തങ്ങൾ, യൂസുഫ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഫർസിൻ ജീലാനി നന്ദി പറഞ്ഞു.
അസീസ് എൻ.കെ, ഫൈസൽ ഹാജി, നാസർ എൻ.കെ, ജംഷീർ ടി, ശിഹാബ് എ.കെ, ശഫീഖ് എൻ.കെ, സലാം തലത്തൂര് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.