ഐ.സി.എസ് ബഹ്റൈൻ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം
മനാമ: കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷന്റെ പ്രവാസി പോഷക ഘടകമായ ഐ.സി.എസ് ബഹ്റൈൻ കമ്മിറ്റിയുടെ കീഴിൽ ബദർ അനുസ്മരണവും ഇഫ്താർ സംഗമവും നടന്നു. മുഹറഖ് കെ.എം.സി.സി ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്. ആത്മീയ മജ്ലിസിന് ജമാൽ മുസ്ലിയാർ ഇളയടം നേതൃത്വം നൽകി. സഹദ് കെ.കെ. ചാലപ്പുറം ബദർ അനുസ്മരണ പ്രഭാഷണം നടത്തി.
ബദർ ദിനം എസ്.വൈ.എഫ് പതാക ദിനമായി ആചരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ശേഷം ഇഫ്താർ വിരുന്നും നടന്നു. ഐ.സി.എസ് ഭാരവാഹികളായ ജാബിർ തങ്ങൾ കൊടക്കൽ, തമീം തങ്ങൾ കൊടക്കൽ, യൂസഫ് പി. ജീലാനി, അഷ്റഫ് ഇരുവേറ്റി, എൻ.പി. ഇസ്മായിൽ, നിസാർ ചെറുകുന്ന്, ഹക്കീം ഇരുവേറ്റി, റഹൂഫ് നാദാപുരം, കെ.യു. മാജിദ്, നഹാസ് അടിമാലി, അനസ് പള്ളിയത്ത്, മുഹമ്മദ് കണ്ണൂർ, സഫീർ കുറ്റിക്കോൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.