മനാമ: ബഹ്റൈനിൽ നിയമക്കുരുക്കിൽ അകപ്പെട്ട് നാട്ടിലേക്ക് മടങ്ങേണ്ടി വന്ന പാകിസ്താൻ പൗരന്റെ കുടുംബത്തിന് സഹായഹസ്തമായി ഹോപ്. കുടുംബനാഥൻ ജയിലിലായപ്പോൾ ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന കുടുംബം വലിയ ബുദ്ധിമുട്ടിലാവുകയായിരുന്നു. സഹോദരിയോടൊപ്പം താമസിച്ച് അറബിക് സ്കൂളിൽ കുട്ടികളുടെ പഠനം തുടർന്നു. ഈ കാലയളവിൽ ഭക്ഷണക്കിറ്റ് ഉൾപ്പടെയുള്ള സഹായങ്ങൾ ഹോപ് എത്തിച്ചുനൽകി. മാസങ്ങൾക്കുശേഷം ശിക്ഷാകാലാവധി കഴിഞ്ഞ ഗൃഹനാഥനെ നാടുകടത്തി. തുടർന്ന് സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്ന കുടുംബത്തിന് ഹോപ് നാട്ടിലേക്കുള്ള യാത്ര സാധ്യമാക്കുകയായിരുന്നു.
പാകിസ്താൻ പൗരന്റെ കുടുംബം വിമാനത്താവളത്തിൽ
നാലുപേരടങ്ങുന്ന കുടുംബത്തിലെ രണ്ടുപേരുടെ പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞിരുന്നു. ജൂലൈ 16ന് മുമ്പ് നാട്ടിൽ പോകാനുള്ള ഔട്ട് പാസ് എംബസി അനുവദിച്ചു. തുടർന്ന് സുമനസുകളുടെ സഹായത്താൽ നാല് പേർക്കുള്ള എയർ ടിക്കറ്റ് ഹോപ്പ് നൽകി. മൂന്നു മക്കൾ അടങ്ങുന്ന കുടുംബത്തെ എയർപോർട്ടിൽ എത്തിച്ച് അനുവദിച്ച സമയത്തിനുള്ളിൽ യാത്രയാക്കാനും ഹോപ്പിന് സാധിച്ചു. ഹോപ് രക്ഷാധികാരി കെ.ആർ. നായർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സഹായിച്ച എല്ലാവർക്കും പ്രസിഡൻറ് ഷിബു പത്തനംതിട്ടയും സെക്രട്ടറി ജയേഷ് കുറുപ്പും നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.