??.??.????.?.??????? ?????? ????? ??????????????????

ആരോഗ്യ മേഖലക്ക് ശക്തി പകരുന്ന വിവിധ സംരംഭങ്ങളുമായി സഹകരിക്കും -മന്ത്രി

മനാമ: ആരോഗ്യ മേഖലക്ക് ശക്തി പകരുന്ന വിവിധ സംരംഭങ്ങളുമായി സഹകരിക്കുമെന്ന് ആരോഗ്യ മന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹ് വ്യക്തമാക്കി. ആ
രോഗ്യ മേഖലയിലെ പ്രഥമ ബിസിനസ് വികസന ഫോറവും എക്സിബിഷനുമായ ബി.ഡി.എഫ്​.ഇ.എക്​സ്​ സം ഘാടക സമിതിയെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അവര്‍. ആരോഗ്യ കാര്യ സുപ്രീം കൗണ്‍സില്‍ ചെയര്‍മാന്‍ ലഫ്. ജനറല്‍ ഡോ. ശൈഖ് മുഹമ്മദ് ബിന്‍ അബ്​ദുല്ല ആല്‍ ഖലീഫയുടെ രക്ഷാധികാരത്തിലാണ് എക്സിബിഷന്‍. പരിപാടിയിലെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനുള്ള ക്ഷണക്കത്ത് മന്ത്രിക്ക് സംഘം കൈമാറുകയും ചെയ്തു. ആരോഗ്യ മേഖലയിലെ ബിസിനസ് സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കാനുദ്ദേശിച്ചാണ് ഇത്തരമൊരു സമ്മേളനവും എക്സിബിഷനും സംഘടിപ്പിക്കുന്നതെന്ന് സംഘം വിശദീകരിച്ചു.

മരുന്ന് നിര്‍മാണ ​േമഖലയില്‍ കമ്പനികള്‍ ആരംഭിക്കുന്നതിന് മുന്നിലുള്ള വെല്ലുവിളികള്‍ നേരിടുന്നതിനും, ബഹ്റൈനില്‍ തുടക്കം കുറിക്കുന്നതിനും ഇത് അവസരമൊരുക്കും. മേഖലയിലെ വിവിധ രാഷ്​ട്രങ്ങളിലെ കമ്പനികള്‍ക്കിടയില്‍ സഹകരണം സാധ്യമാക്കുന്നതിനും അവസരങ്ങള്‍ നല്‍കുന്നതിനും സമ്മേളനം കാരണമാകുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. മരുന്ന് നിര്‍മാണ മേഖലയില്‍ നിക്ഷേപമിറക്കുന്നതിനും പദ്ധതികള്‍ ആരംഭിക്കുന്നതിനും ലോകാരോഗ്യ സംഘടന അംഗ രാജ്യങ്ങളോട് ആവശ്യപ്പെടാറുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സമ്മേളനവും എക്സിബിഷനും നല്ല രീതിയില്‍ സംഘടിപ്പിക്കാന്‍ സാധിക്കട്ടെയെന്നും അവര്‍ ആശംസിച്ചു.

Tags:    
News Summary - health-bahrain-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.