50 വ​യ​സ്സ് ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ജോ​ലി സ​മ​യം കു​റ​യും

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ 50 വ​യ​സ്സും അ​തി​ന് മു​ക​ളി​ലും പ്രാ​യ​മു​ള്ള സി​വി​ൽ സ​ർ​വി​സ് ജീ​വ​ന​ക്കാ​ർ​ക്ക് ആ​ശ്വാ​സ​ക​ര​മാ​യ തീ​രു​മാ​ന​വു​മാ​യി പാ​ർ​ല​മെ​ന്റ്. ജോ​ലി സ​മ​യം ദി​വ​സം മൂ​ന്ന് മ​ണി​ക്കൂ​ർ​വ​രെ കു​റ​ക്കാ​നും വാ​ർ​ഷി​ക അ​വ​ധി 45 ദി​വ​സം വ​രെ​യാ​യി വ​ർ​ധി​പ്പി​ക്കാ​നു​മു​ള്ള ക​ര​ടു​നി​യ​മ​ത്തി​ന് പാ​ർ​ല​മെ​ന്റ് ഇ​ന്ന​ലെ അം​ഗീ​കാ​രം ന​ൽ​കി. സ​ർ​ക്കാ​റി​ന്റെ ചി​ല എ​തി​ർ​പ്പു​ക​ൾ​ക്കി​ട​യി​ലും പാ​സാ​ക്കി​യ ഈ ​ബി​ൽ ഇ​നി ശൂ​റ കൗ​ൺ​സി​ലി​ന്റെ പ​രി​ഗ​ണ​ന​ക്ക് അ​യ​ക്കും.

50 വ​യ​സ്സു​ള്ള​വ​ർ​ക്ക് ജോ​ലി സ​മ​യ​ത്തി​ൽ ഒ​രു മ​ണി​ക്കൂ​ർ, 55 വ​യ​സ്സ് പ്രാ​യ​മാ​യ​വ​ർ​ക്ക് ര​ണ്ട് മ​ണി​ക്കൂ​ർ, 60 വ​യ​സ്സ് മു​ത​ലു​ള്ള​വ​ർ​ക്ക് മൂ​ന്ന് മ​ണി​ക്കൂ​ർ എ​ന്നി​ങ്ങ​നെ ജോ​ലി സ​മ​യം കു​റ​ക്കാ​നാ​ണ് തീ​രു​മാ​നം.​പ്രാ​യ​മാ​കു​ന്തോ​റും ജോ​ലി സ​മ​യ​വും അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും ഇ​ള​വ് ന​ൽ​കി​ക്കൊ​ണ്ട് 2010ലെ 48ാം ​ന​മ്പ​ർ സി​വി​ൽ സ​ർ​വി​സ് നി​യ​മ​ത്തി​ലാ​ണ് പാ​ർ​ല​മെ​ന്റ് ഭേ​ദ​ഗ​തി വ​രു​ത്തു​ന്ന​ത്.​വാ​ർ​ഷി​ക അ​വ​ധി വ​ർ​ധ​ന​യി​ൽ 50 വ​യ​സ്സി​ന് താ​ഴെ​യു​ള്ള​വ​ർ​ക്ക് നി​ല​വി​ലു​ള്ള 30 പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ൾ തു​ട​രും. 50 വ​യ​സ്സാ​യ​വ​ർ​ക്ക് 35 പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ൾ, 55 വ​യ​സ്സാ​യ വ​യോ​ജ​ന​ങ്ങ​ൾ​ക്ക് 40, 60 വ​യ​സ്സ്: 45 പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ മാ​റ്റ​ങ്ങ​ൾ വ​രു​ത്തും.

ഈ ​പ​രി​ഷ്കാ​ര​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ലെ പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ൾ സ​ർ​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ടെ​ങ്കി​ലും ഒ​രേ ത​സ്തി​ക​യി​ലും ശ​മ്പ​ള​ത്തി​ലും ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ പ്രാ​യ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ്യ​ത്യാ​സം കാ​ണി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും ജോ​ലി സ​മ​യം കു​റ​യു​ന്ന​ത് പൊ​തു​ജ​ന സേ​വ​ന​ങ്ങ​ളെ ബാ​ധി​ക്കു​മെ​ന്നും പ്ര​ത്യേ​കി​ച്ച് ഷി​ഫ്റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ ഇ​ത് പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കു​മെ​ന്നും സ​ർ​ക്കാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.​

പൊ​തു​മേ​ഖ​ല​യും സ്വ​കാ​ര്യ​മേ​ഖ​ല​യും ത​മ്മി​ലു​ള്ള പ്ര​വൃ​ത്തി സ​മ​യ​ത്തി​ലെ വ്യ​ത്യാ​സം ഇ​ത് വ​ർ​ധി​പ്പി​ക്കു​മെ​ന്നും സി​വി​ൽ സ​ർ​വി​സ് ബ്യൂ​റോ​യും നി​രീ​ക്ഷി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, മു​തി​ർ​ന്ന ജീ​വ​ന​ക്കാ​രു​ടെ ആ​രോ​ഗ്യ​വും സേ​വ​ന​വും പ​രി​ഗ​ണി​ച്ച് അ​വ​ർ​ക്ക് അ​ർ​ഹ​മാ​യ വി​ശ്ര​മം ന​ൽ​ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് പാ​ർ​ല​മെ​ന്റ് ഈ ​ബി​ല്ലു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​ത്.

കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​ർ​ക്ക് ആ​ശ്വാ​സം; ജീ​വി​ത​ച്ചെ​ല​വ് അ​ല​വ​ൻ​സ് വ​ർ​ധി​പ്പി​ക്കും

മനാമ: ബഹ്‌റൈനിലെ സാധാരണക്കാരായ പൗരന്മാരുടെ ജീവിതനിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ, കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്കുള്ള സാമ്പത്തിക സഹായം വർധിപ്പിക്കാൻ കിരീടാവകാശി സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഉത്തരവിട്ടു. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവിന്റെ രാജകീയ നിർദേശങ്ങൾക്കനുസൃതമായി പുറപ്പെടുവിച്ച ഈ ഉത്തരവ് 2026 ജനുവരി മുതൽ പ്രാബല്യത്തിൽവരും.

സാമൂഹിക ക്ഷേമ പദ്ധതികൾ ശക്തിപ്പെടുത്തുന്നതിനും പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും സർക്കാർ നൽകുന്ന മുൻഗണനയുടെ ഭാഗമായാണ് ഈ നടപടി.

സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​രം കു​ടും​ബ​നാ​ഥ​ന്റെ മാ​സ​വ​രു​മാ​ന​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​നു​കൂ​ല്യം വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

300 ബ​ഹ്‌​റൈ​ൻ ദീ​നാ​റി​ൽ താ​ഴെ വ​രു​മാ​ന​ക്കാ​ർ​ക്ക് 130 ദീ​നാ​ർ, 301 മു​ത​ൽ 700 ദീ​നാ​ർ വ​രെ വ​രു​മാ​ന​മു​ള്ള​വ​ർ​ക്ക് 97 ദീ​നാ​ർ, 701 മു​ത​ൽ 1,000 ദീ​നാ​ർ വ​രെ 75 ദീ​നാ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് പു​തു​ക്കി​യ അ​ല​വ​ൻ​സ്. ഈ ​തു​ക വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി ആ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി.

Tags:    
News Summary - Government employees over 50 will have less working time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.