റ​മ​ദാ​ൻ മ​ജ്‌​ലി​സു​ക​ൾ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ കി​രീ​ടാ​വ​കാ​ശി​യെ സ്വീ​ക​രി​ക്കു​ന്നു

രാ​ജ്യ​പു​രോ​ഗ​തി​യു​ടെ അ​ടി​സ്ഥാ​ന​ശി​ല ജ​ന​ങ്ങ​ൾ -കി​രീ​ടാ​വ​കാ​ശി

മ​നാ​മ: ബ​ഹ്‌​റൈ​ന്റെ വി​ക​സ​ന​ക്കു​തി​പ്പി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഘ​ട​കം രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളാ​ണെ​ന്നും അ​വ​ർ​ക്ക് എ​ല്ലാ മേ​ഖ​ല​ക​ളി​ലും മി​ക​ച്ച അ​വ​സ​ര​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​മെ​ന്നും കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം വി​വി​ധ റ​മ​ദാ​ൻ മ​ജ്‌​ലി​സു​ക​ൾ സ​ന്ദ​ർ​ശി​ക്ക​വേ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ മീ​ഡി​യ അ​ഫ​യേ​ഴ്‌​സ് ഉ​പ​ദേ​ശ​ക​ൻ ന​ബീ​ൽ അ​ൽ ഹ​മ​ർ, പ​രേ​ത​നാ​യ ഹാ​ജി അ​ഹ്മ​ദ് മ​ൻ​സൂ​ർ അ​ൽ ആ​ലി, പ​രേ​ത​നാ​യ ഹാ​ജി ഹ​സ്സ​ൻ അ​ൽ ആ​ലി എ​ന്നി​വ​രു​ടെ മ​ജ്‌​ലി​സു​ക​ളാ​ണ് കി​രീ​ടാ​വ​കാ​ശി സ​ന്ദ​ർ​ശി​ച്ച​ത്. റ​മ​ദാ​ൻ മാ​സം ഐ​ക്യ​ത്തി​ന്‍റെ​യും ഐ​ക്യ​ദാ​ർ​ഢ്യ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​ണെ​ന്നും, റ​മ​ദാ​ൻ മ​ജ്‌​ലി​സു​ക​ൾ ബ​ഹ്‌​റൈ​നി മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലെ ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള മി​ക​ച്ച വേ​ദി​ക​ളാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്റെ സാ​മ്പ​ത്തി​ക സ്ഥി​തി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ൽ ബ​ഹ്‌​റൈ​ൻ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ചി​ട്ടു​ണ്ട്. ഇ​ത് സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ളും പ​ദ്ധ​തി​ക​ളും കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യി ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​തെ​ന്നും ഹ​മ​ദ് രാ​ജാ​വി​ന്റെ കാ​ഴ്ച​പ്പാ​ടു​ക​ൾ​ക്കും ബ​ഹ്‌​റൈ​ൻ ഇ​ക്ക​ണോ​മി​ക് വി​ഷ​ൻ 2030നും ​അ​നു​സൃ​ത​മാ​യാ​ണ് വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്നും കി​രീ​ടാ​വ​കാ​ശി കൂ​ട്ടി​ച്ചേ​ർ​ത്തു. ധ​ന​കാ​ര്യ-​ദേ​ശീ​യ സാ​മ്പ​ത്തി​ക​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ൽ​മാ​ൻ ബി​ൻ ഖ​ലീ​ഫ ആ​ൽ ഖ​ലീ​ഫ​യും മ​റ്റ് മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും കി​രീ​ടാ​വ​കാ​ശി​യോ​ടൊ​പ്പം അ​നു​ഗ​മി​ച്ചി​രു​ന്നു. 

Tags:    
News Summary - People are the foundation of national progress - Crown Prince

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.