മനാമ: ബഹ്റൈനിലെ റാഷിദ് ഇക്വസ്ട്രിയൻ ആൻഡ് ഹോഴ്സ് റേസിങ് ക്ലബിൽ ഈ സീസണിലെ രണ്ടാമത് 'റമദാൻ നൈറ്റ്സ്' പോരാട്ടം ഇന്ന് നടക്കും. രാത്രി 8.15ന് റിഫയിലെ ക്ലബ് ഗ്രൗണ്ടിൽ ആരംഭിക്കുന്ന മത്സരത്തിൽ വിവിധ രാജകുടുംബാംഗങ്ങളുടെ പേരിലുള്ള എട്ട് പ്രമുഖ കപ്പുകൾക്കായി കരുത്തുറ്റ കുതിരകൾ അണിനിരക്കും.
ആകെ എട്ട് റൗണ്ടുകളിലായാണ് മത്സരം നടക്കുന്നത്. ഇതിൽ അറബിക് കുതിരകളുടെ 1200 മീറ്റർ ഓട്ടം, 1000 മീറ്റർ സ്പ്രിന്റ് റേസ്, ദീർഘദൂര ഇനമായ 2400 മീറ്റർ റേസ് എന്നിവ ഉൾപ്പെടുന്നു. 18 കുതിരകൾ വരെ പങ്കെടുക്കുന്ന മത്സരങ്ങളുണ്ട്.
മത്സരം കാണാനെത്തുന്നവർക്കായി 'സെലക്ട് 6' എന്ന പേരിൽ പ്രവചന മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് bahrainselect6.com എന്ന വെബ്സൈറ്റിലൂടെ തങ്ങളുടെ പ്രവചനങ്ങൾ രേഖപ്പെടുത്താം.
ക്ലബിന്റെ ഔദ്യോഗിക വെബ്സൈറ്റായ bahrainturfclub.com വഴിയോ റേസ് നടക്കുന്ന ദിവസങ്ങളിൽ എൻട്രി ഗേറ്റിൽനിന്നോ ടിക്കറ്റുകൾ വാങ്ങാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.