മാ​ത്യു ബേ​ബി​ക്കും ഭാ​ര്യ​ക്കും യു.​പി.​പി ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

യാ​ത്ര​യ​യ​പ്പ് നൽകി

മ​നാ​മ: പ്ര​വാ​സ ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന യു​നൈ​റ്റ​ഡ് പാ​ര​ന്‍റ് പാ​ന​ലി​ന്‍റെ സ്ഥാ​പ​ക നേ​താ​ക്ക​ളി​ലൊ​രാ​ളും ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ മെ​ഗാ​ഫെ​യ​ര്‍ ച​രി​ത്ര​ത്തി​ലെ ത​ന്നെ വ​ന്‍ വി​ജ​യ​മാ​യി തീ​ര്‍ന്ന മു​ന്‍ മെ​ഗാ ഫെ​യ​ര്‍ ക​ണ്‍വീ​ന​റു​മാ​യി​രു​ന്ന മാ​ത്യു ബേ​ബി, ഭാ​ര്യ​യും ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ മു​തി​ര്‍ന്ന ടീ​ച്ച​റും കൂ​ടി​യാ​യ എ​ലി​സ​ബ​ത്ത് ടീ​ച്ച​ര്‍ക്കും യു.​പി.​പി യാ​ത്ര​യ​യ​പ്പ് ന​ല്‍കി. യു.​പി.​പി യു​ടെ ഭ​ര​ണ​കാ​ല​ത്തെ ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ വി​ക​സ​ന​ങ്ങ​ളി​ലെ പ​ല നേ​ട്ട​ങ്ങ​ളു​ടേ​യും ആ​സൂ​ത്ര​ക​രി​ല്‍ ഒ​രാ​ളാ​യ മാ​ത്യു ബേ​ബി​യു​ടെ പ​ല നി​ർ​ദേ​ശ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും സാ​ധാ​ര​ണ​ക്കാ​രാ​യ ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ ര​ക്ഷി​താ​ക്ക​ള്‍ക്ക് ഇ​ന്നും ക​രു​ത​ലും താ​ങ്ങു​മാ​വു​ന്ന തീ​രു​മാ​ന​ങ്ങ​ളാ​യി മാ​റി​യ​വ​യാ​ണെ​ന്ന് മ​നാ​മ ഔ​റ ആ​ര്‍ട്സി​ല്‍ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ല്‍ സം​സാ​രി​ച്ച യു​പി.​പി നേ​താ​ക്ക​ള്‍ ഒ​രേ സ്വ​ര​ത്തി​ല്‍ പ​റ​ഞ്ഞു.

യു.​പി.​പി ചെ​യ​ര്‍മാ​ര്‍ ഡോ​ക്ട​ര്‍ സു​രേ​ഷ് സു​ബ്ര​മ​ണ്യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു.​പി.​പി ര​ക്ഷാ​ധി​കാ​രി​യും ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ മു​ന്‍ചെ​യ​ര്‍മാ​നു​മാ​യ എ​ബ്ര​ഹാം ജോ​ണ്‍ മാ​ത്യു ബേ​ബി​ക്ക് സ്നേ​ഹോ​പ​ഹാ​രം കൈ​മാ​റി.

ജാ​വേ​ദ് പാ​ഷ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ജ്യോ​തി​ഷ് പ​ണി​ക്ക​ര്‍ ന​ന്ദി​യും പ​ഞ്ഞു.

യാ​ത്ര​യ​പ്പ് ഏ​റ്റു വാ​ങ്ങി​യ മാ​ത്യു ബേ​ബി, ഭാ​ര്യ എ​ലി​സ​ബ​ത്ത് എ​ന്നി​വ​ര്‍ സ്നേ​ഹോ​ഷ​മ​ള​മാ​യ യാ​ത്ര​യ​പ്പി​നും ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ എ​ന്ന മ​ഹാ പ്ര​സ്ഥാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സേ​വ​ന​മ​നു​ഷ്ടി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​നും ന​ന്ദി അ​റി‍യി​ച്ചു.  

Tags:    
News Summary - farewell party given

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.