ബി.എം.ഡി.എഫ് ഇഫ്താർ വിരുന്നിൽ നിന്ന്
മനാമ: മാനവിക ഐക്യ സംഗമം എന്ന ശീർഷകത്തിൽ ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം (ബി.എം.ഡി.എഫ്) ബി.എം.സി അങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ മലപ്പുറം നഗറിൽ സംഘടിപ്പിച്ചു. ഇഫ്താർ വിരുന്നിൽ ബഹ്റൈനിലെ വിവിധ സംഘടനാ ഭാരവാഹികളും പൊതുപ്രവർത്തകരും കലാ സാംസ്കാരിക വിദ്യാഭ്യാസ മാധ്യമ ആതുര സേവന രംഗത്തെ പ്രമുഖരും അടക്കം 700ൽ പരം അതിഥികളാണ് പങ്കെടുത്തത്.
ബി.എം.ഡി.എഫ് മുഖ്യ രക്ഷാധികാരി ബഷീർ അമ്പലായിയുടെ രക്ഷാകൃത്വത്തിൽ നടന്ന പരിപാടിയിൽ ആക്ടിങ് പ്രസിഡന്റ് റംഷാദ് ഐലക്കാട് അധ്യക്ഷത വഹിച്ചു. ഓർഗനൈസിങ് സെക്രട്ടറി മൻഷീർ കൊണ്ടോട്ടി സ്വാഗത ഭാഷണം നടത്തിയ പരിപാടിയിൽ ജമാൽ നദ്വി ഇരിങ്ങൽ റമദാൻ സന്ദേശം നൽകി.
ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ബി.എം.ഡി.എഫ് ജനറൽ സെക്രട്ടറി ഷമീർ പൊട്ടച്ചോല, ട്രഷറർ അലി അഷറഫ്, ഇഫ്താർ സ്വാഗതസംഘം കമ്മിറ്റി ജനറൽ കൺവീനർ കാസിം പാടത്ത കായിൽ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. അൻവർ നിലമ്പൂർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.