ഖു​ർ​ആ​ൻ ഓ​ത്തി​ന്റെ മ​ധു​ര​മു​ള്ള ഓ​ർ​മ​ക​ൾ

ചെ​റു​പ്പ​ത്തി​ലെ റ​മ​ദാ​ൻ സ്മ​ര​ണ​ക​ൾ ചി​ക​യു​മ്പോ​ൾ മ​ന​സ്സി​ൽ ആ​ദ്യം തെ​ളി​യു​ന്ന കാ​ര്യ​ങ്ങ​ളി​ലൊ​ന്ന് മ​ദ്റ​സ​യി​ലെ ഖു​ർ​ആ​ൻ ക്ലാ​സ്സു​ക​ളാ​ണ്. നോ​മ്പ് മൂ​ന്ന് ക​ഴി​ഞ്ഞാ​ൽ പി​ന്നെ മ​ദ്റ​സ​യി​ൽ ഖു​ർ​ആ​ൻ പാ​രാ​യ​ണ​വും പ​രി​ശീ​ല​ന​വും മാ​ത്ര​മാ​കും ന​ട​ക്കു​ക. മ​റ്റു പാ​ഠ​പു​സ്ത​ക​ങ്ങ​ളെ​ല്ലാം ആ ​ദി​വ​സ​ങ്ങ​ളി​ൽ വി​ശ്ര​മ​ത്തി​ലാ​യി​രി​ക്കും. മൂ​ന്നും നാ​ലും മ​ണി​ക്കൂ​ർ നീ​ളു​ന്ന ആ ​ക്ലാ​സ്സു​ക​ളി​ൽ ഉ​സ്താ​ദ് മ​നോ​ഹ​ര​മാ​യ ഈ​ണ​ത്തി​ൽ ഖു​ർ​ആ​ൻ ഓ​തി​ക്കേ​ൾ​പ്പി​ക്കും. അ​ത് കേ​ട്ടി​രി​ക്കാ​ൻ ത​ന്നെ പ്ര​ത്യേ​ക​മാ​യൊ​രു സു​ഖ​മു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് ഓ​രോ വി​ദ്യാ​ർ​ഥി​യും പാ​രാ​യ​ണം ചെ​യ്യും. പാ​രാ​യ​ണ​ത്തി​ലെ തെ​റ്റു​ക​ളും കു​റ​വു​ക​ളും ഉ​സ്താ​ദ് അ​പ്പ​പ്പോ​ൾ ത​ന്നെ തി​രു​ത്തി​ത്ത​രും. ഖു​ർ​ആ​ൻ പാ​രാ​യ​ണ നി​യ​മ​ങ്ങ​ളാ​യ 'ത​ജ്‌​വീ​ദ്' പാ​ഠ​ങ്ങ​ൾ പ്രാ​ധാ​ന്യ​ത്തോ​ടെ ഉ​സ്താ​ദ് ഉ​ണ​ർ​ത്തും.

മ​ദ്റ​സ​യി​ലേ​ക്ക് പോ​കു​മ്പോ​ൾ മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ഉ​മ്മ പ​ത്തു രൂ​പ കൈ​യി​ൽ ത​രും, പോ​ത്തി​റ​ച്ചി വാ​ങ്ങാ​ൻ. അ​ന്ന് ഒ​രു കി​ലോ ഇ​റ​ച്ചി​ക്ക് നാ​ൽ​പ്പ​ത് രൂ​പ​യാ​യി​രു​ന്നു വി​ല. പ​ത്തു രൂ​പ​ക്ക് കി​ട്ടു​ന്ന കാ​ൽ​ക്കി​ലോ ഇ​റ​ച്ചി മ​തി​യാ​യി​രു​ന്നു നോ​മ്പ് തു​റ​ക്കു​മ്പോ​ൾ പ​ത്തി​രി​ക്കൊ​പ്പം ക​റി വെ​ക്കാ​ൻ. നോ​മ്പു​തു​റ ക​ഴി​ഞ്ഞാ​ൽ പി​ന്നെ​യും നാ​ടും വീ​ടും പ​ള്ളി​യു​മെ​ല്ലാം ഖു​ർ​ആ​ൻ പാ​രാ​യ​ണ​ത്താ​ൽ സ​ജീ​വ​മാ​കും. പ​ള്ളി​യി​ൽ ചെ​ന്നാ​ൽ പ്രാ​യ​മാ​യ​വ​ർ മു​സ്ഹ​ഫി​ൽ (ഖു​ർ​ആ​ൻ പ്ര​തി) നോ​ക്കി താ​ഴ്ന്ന സ്വ​ര​ത്തി​ൽ ഓ​തു​ന്ന​ത് കാ​ണാം. വീ​ടു​ക​ളി​ൽ ഉ​പ്പ​മാ​രും ഉ​മ്മ​മാ​രും പു​ല​ർ​ച്ച ത​ന്നെ ഓ​തി​ത്തു​ട​ങ്ങും. റ​മ​ദാ​ൻ അ​വ​സാ​നി​ക്കും മു​മ്പ് ഖു​ർ​ആ​ൻ മു​ഴു​വ​നാ​യി ഓ​തി​ത്തീ​ർ​ക്കു​ന്ന (ഖ​ത്മ്) കു​ട്ടി​ക​ൾ​ക്ക് വീ​ട്ടു​കാ​ർ പ്ര​ത്യേ​ക സ​മ്മാ​ന​ങ്ങ​ളൊ​ക്കെ ന​ൽ​കു​മാ​യി​രു​ന്നു.

യ​ഥാ​ർ​ഥ​ത്തി​ൽ, വി​ശു​ദ്ധ ഖു​ർ​ആ​നി​നെ ആ​ഘോ​ഷ​പൂ​ർ​വം നെ​ഞ്ചേ​റ്റു​ന്ന മാ​സ​മാ​ണ് റ​മ​ദാ​ൻ. ഖു​ർ​ആ​ൻ അ​വ​ത​രി​ക്ക​പ്പെ​ട്ട മാ​സം എ​ന്ന​താ​ണ് ഇ​തി​ന്റെ ഏ​റ്റ​വും വ​ലി​യ സ​വി​ശേ​ഷ​ത. പ​തി​ന​ഞ്ച് നൂ​റ്റാ​ണ്ടു​ക​ൾ​ക്ക് മു​മ്പ് ഹി​റാ ഗു​ഹ​യി​ൽ ധ്യാ​ന​നി​മ​ഗ്ന​നാ​യി​രു​ന്ന പ്ര​വാ​ച​ക​ർ​ക്ക് മ​ല​ക്ക് ജി​ബ്‌​രീ​ൽ (അ) ​ഓ​തി​ക്കൊ​ടു​ത്ത ആ ​ദി​വ്യ​വ​ച​ന​ങ്ങ​ൾ ഇ​ന്നും ലോ​ക​മെ​മ്പാ​ടും മു​ഴ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ച​രി​ത്രം, ശാ​സ്ത്രം, സാ​ഹി​ത്യം തു​ട​ങ്ങി​യ മു​ഴു​വ​ൻ വൈ​ജ്ഞാ​നി​ക മേ​ഖ​ല​ക​ളി​ലേ​ക്കെ​ല്ലാം വെ​ളി​ച്ചം വീ​ശു​ന്ന ഈ ​ഗ്ര​ന്ഥം ആ​ത്യ​ന്തി​ക​മാ​യി ല​ക്ഷ്യം വെ​ക്കു​ന്ന​ത് മ​നു​ഷ്യ​ന്റെ വി​ജ​യ​മാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ ഖു​ർ​ആ​നി​ന്റെ കേ​ന്ദ്ര പ്ര​മേ​യം മ​നു​ഷ്യ​ൻ ത​ന്നെ​യാ​ണ്.

Tags:    
News Summary - Sweet memories of Quran recitation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.