സി.ഇ.ഒ ഡി.പി. പട്നായക്
മനാമ: വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനായി ആകർഷകമായ യുലിപ് പദ്ധതികളുമായി എൽ.ഐ.സി ഇന്റർനാഷനൽ. ജീവിത സുരക്ഷയ്ക്കൊപ്പം ഓഹരി വിപണിയുമായി ബന്ധിപ്പിച്ച നിക്ഷേപ അവസരങ്ങളും ഒരേപോലെ ലഭ്യമാക്കുന്ന ഈ പദ്ധതികൾ പ്രവാസികൾക്കിടയിൽ വലിയ സ്വീകാര്യതയാണ് നേടുന്നത്.
വിപണിയിലെ ഏറ്റക്കുറച്ചിലുകൾക്കിടയിലും സ്ഥിരതയുള്ള വളർച്ച നൽകുന്ന വിശ്വസനീയമായ സമ്പാദ്യ മാർഗമാണ് യുലിപ് എന്ന് എൽ.ഐ.സി ഇന്റർനാഷനൽ സി.ഇ.ഒ ഡി.പി. പട്നായക് വ്യക്തമാക്കി.എൽ.ഐ.സി ഇന്റർനാഷനൽ പ്രധാനമായും രണ്ടു പദ്ധതികളാണ് മുന്നോട്ടുവെക്കുന്നത്.
1. പ്ലാൻ 282 (ഇൻവെസ്റ്റ് പ്ലസ്- സിംഗ്ൾ പ്രീമിയം)
ഒറ്റത്തവണ പ്രീമിയം അടച്ച് ദീർഘകാല നിക്ഷേപം ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായവയാണിത്. ഇക്വിറ്റി, ബാലൻസ്ഡ്, ഡെബ്റ്റ് എന്നിങ്ങനെ നൂറിലധികം ഫണ്ട് ഓപ്ഷനുകൾ ഇതിൽ ലഭ്യമാണ്. ഇതിൽ നാല് ശരീഅത്ത് കംപ്ലയിന്റ് പ്ലാനുകളും ഉൾപ്പെടുന്നു. നിക്ഷേപം നേരത്തേ തുടങ്ങുന്നതിലൂടെ കോമ്പൗണ്ടിങ് ഗുണഫലം പരമാവധി പ്രയോജനപ്പെടുത്താം.
2. പ്ലാൻ 283 (ഫ്ലെക്സി വെൽത്ത് ബിൽഡർ- ലിമിറ്റഡ് പ്രീമിയം)
നിക്ഷേപത്തിൽ കൂടുതൽ നിയന്ത്രണം ആഗ്രഹിക്കുന്നവർക്കായി പരിമിത കാല പ്രീമിയം പ്ലാൻ ആണിത്. ഇതിലെ ടോപ്-അപ് സൗകര്യത്തിലൂടെ പുതിയ പോളിസി എടുക്കാതെതന്നെ എപ്പോൾ വേണമെങ്കിലും അധിക തുക നിക്ഷേപിക്കാം. ഫണ്ട് സ്വിച്ചിങ്ങിലൂടെ വിപണി സാഹചര്യത്തിനനുസരിച്ച് ഫണ്ടുകൾക്കിടയിൽ മാറ്റങ്ങൾ വരുത്താനും സാധിക്കും.
ലോക്-ഇൻ പീരിയഡിനു ശേഷം വിദ്യാഭ്യാസ ആവശ്യങ്ങൾക്കോ മറ്റോ തുക ഭാഗികമായി പിൻവലിക്കാനും സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.
നിക്ഷേപകർക്കുള്ള
നിർദേശങ്ങൾ
റിട്ടയർമെന്റ്, മക്കളുടെ വിദ്യാഭ്യാസം എന്നിവ മുൻനിർത്തി നിക്ഷേപം നടത്തുക.
ഫണ്ടുകളുടെ പ്രകടനം വിലയിരുത്തി ആവശ്യമായ മാറ്റങ്ങൾ വരുത്തുക.
എൽ.ഐ.സിയുടെ ഓൺലൈൻ പോർട്ടലുകൾ വഴി എൻ.എ.വി പരിശോധിക്കാനും പോളിസികൾ നിയന്ത്രിക്കാനും സാധിക്കും.
പ്രീമിയം തുകകൾക്ക് ഇന്ത്യൻ നികുതി നിയമങ്ങൾ പ്രകാരമുള്ള ആനുകൂല്യങ്ങളും എൻ.ആർ.ഐകൾക്ക് ലഭിക്കാൻ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.