മനാമ: പ്രൊഫഷണലുകളായ പ്രവാസികളിൽ നിന്ന് പ്രതിമാസം 30 ദിനാർ വീതം ഇൗടാക്കാനൊരുങ്ങുന്നതായുള്ള സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണം ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) തള്ളി. ഫ്ലക്സിബിൾ വർക് പെർമിറ്റുള്ളവർക്കാണ് ഇൗ ഫീസ് ബാധകമെന്ന് അധികൃതർ വ്യക്തമാക്കി. ഫ്ലെക്സിബിൾ വർക് പെർമിറ്റുള്ളവർക്ക് മറ്റ് സ്പോൺസർമാരില്ല. അവർക്ക് സ്വന്തം താൽപര്യ പ്രകാരം വിവിധ ഉടമകൾക്കു കീഴിൽ ജോലി ചെയ്യാവുന്നതാണ്.അനധികൃത ജോലിക്കാരെ സ്ഥാപനങ്ങളിൽ െവക്കുന്ന പ്രവണത അവസാനിപ്പിക്കാനാണ് കഴിഞ്ഞ വർഷം കാബിനറ്റ് ഫ്ലെക്സിബിൾ വർക് പെർമിറ്റിന് അംഗീകാരം നൽകിയത്.ഇൗ പദ്ധതി പ്രകാരം അടുത്ത രണ്ടു വർഷത്തിനുള്ളിൽ 48,000 പെർമിറ്റുകൾ അനുവദിക്കാനാകുമെന്നാണ് കണക്കാക്കുന്നത്.
ഇക്കാര്യത്തിലുള്ള തെറ്റിദ്ധാരണ ഒഴിവാക്കേണ്ടതാണെന്ന് എൽ.എം.ആർ.എ ചീഫ് എക്സിക്യൂട്ടിവ് ഉസാമ അൽ അബ്സി പ്രാദേശിക പത്രത്തോട് പറഞ്ഞു. ഫ്ലെക്സിബിൾ പെർമിറ്റിന് കീഴിൽ വരുന്നവരാണ് തുക അടക്കേണ്ടത്. ഫ്ലെക്സി വർക് പെർമിറ്റ്, ഹോസ്പിറ്റാലിറ്റി വർക് പെർമിറ്റ് എന്നിങ്ങനെ രണ്ടു പെർമിറ്റുകളാണ് ഇതു പ്രകാരം അനുവദിക്കുന്നത്. റെസ്റ്റോറൻറുകൾ, ഹോട്ടലുകൾ, സലൂണുകൾ തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്ന പ്രത്യേക മെഡിക്കൽ ടെസ്റ്റുകൾ നടത്തേണ്ടവർക്കാണ് ഹോസ്പിറ്റാലിറ്റി ഫ്ലെക്സി വർക് പെർമിറ്റ് അനുവദിക്കുന്നത്. ഫ്ലെക്സി വർക് പെർമിറ്റ് എടുക്കുന്നവർ സ്വന്തം നിലക്കാണ് എല്ലാ ഫീസുകളും അടക്കേണ്ടത്.ഇതിൽ വിസ ഫീസ് ആയ 200 ദിനാർ, ആരോഗ്യകാര്യ ഫീസ് ആയ 144 ദിനാർ എന്നിവയും പുറമെ പ്രതിമാസം 30ദിനാറും അടക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.