മനാമ: തൊഴിലിടങ്ങളിലെ വിവേചനങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. എല്ലാ തൊഴിലാളികളുടെയും അവകാശങ്ങൾ ഒരുപോലെ സംരക്ഷിക്കുന്നതാണ് ബഹ്റൈൻ നിയമമെന്ന് മന്ത്രി പറഞ്ഞു. മാന്യമായ വേതനം തൊഴിലാളികളുടെ കർമശേഷി വർധിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വകാര്യമേഖലയിലെ വിവേചനങ്ങൾ അന്വേഷിക്കുന്നതിനും ബോധവത്കരണം നടത്തുന്നതിനും 2019ൽ ഒരു സംഘത്തെ നിയമിച്ചിരുന്നു. നിയമ ലംഘനങ്ങൾ കണ്ടെത്തിയാൽ ഉടനടി നടപടി സ്വീകരിക്കുന്ന സംവിധാനമാണ് ആവിഷ്കരിച്ചത്. ഇതേത്തുടർന്ന് സ്വകാര്യമേഖല കമ്പനികൾ നിയമം പാലിക്കാൻ സന്നദ്ധരായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
എന്തെങ്കിലും പരാതികളുള്ളവർക്ക് 17873919 എന്ന നമ്പറിലോ anti-discrimination@mlsd.gov.bh എന്ന ഇ-മെയിൽ മുഖേനയോ സായിദ് ടൗണിലെ മന്ത്രാലയ ആസ്ഥാനത്ത് നേരിട്ടെത്തിയോ നൽകാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.