എ.ഐ നിർമിത ചിത്രം

കൂട്ടം കൂടുന്നതിന് നിരോധനം

മനാമ: ബഹ്‌റൈന് നേരെ ഇറാൻ തുടരുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, രാജ്യത്തെ ജനങ്ങളുടെ സുരക്ഷ മുൻനിർത്തി പൊതുസ്ഥലങ്ങളിൽ ഒത്തുചേരുന്നതിന് സിവിൽ ഡിഫൻസ് കൗൺസിൽ കർശന നിരോധനം ഏർപ്പെടുത്തി. ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് സിവിൽ ഡിഫൻസ് കൗൺസിൽ ഈ സുപ്രധാന തീരുമാനമെടുത്തത്. റോഡുകൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് പൂർണമായും നിരോധിച്ചിട്ടുണ്ട്.

വ്യോമാക്രമണ ഭീഷണിയുള്ള സമയങ്ങളിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സിവിൽ ഡിഫൻസ് വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ ഏകോപിപ്പിക്കുന്നതിനുമാണ് ഈ നടപടി. പൗരന്മാരുടെയും താമസക്കാരുടെയും ജീവന് ഭീഷണിയാകുന്ന ഏതൊരു സാഹചര്യത്തെയും നേരിടാൻ രാജ്യം സജ്ജമാണെന്നും, പൊതുജനങ്ങൾ ഔദ്യോഗിക നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Tags:    
News Summary - Ban on gatherings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.