അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ് സംഘടിപ്പിച്ച ഇഫ്താർ കിറ്റ് വിതരണത്തിൽ നിന്ന്
മനാമ: വിശുദ്ധ റമദാൻ മാസത്തിൽ സമൂഹത്തോടുള്ള കരുതലും ഐക്യദാർഢ്യവും പ്രകടിപ്പിച്ചുകൊണ്ട് അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ് ഈ വർഷവും ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യുന്നു. “അൽ ഹിലാൽ കെയേഴ്സ് - ആവശ്യക്കാർക്ക് ഒരു സഹായഹസ്തം” എന്ന പദ്ധതിയുടെ ഭാഗമായാണ് ബഹ്‌റൈനിലെ പ്രധാന കേന്ദ്രങ്ങളിൽ കിറ്റുകൾ എത്തിക്കുന്നത്.
അൽ ഹിലാലിന്‍റെ പത്ത് ശാഖകൾക്കും സമീപമുള്ള പ്രധാന ട്രാഫിക് സിഗ്നലുകൾ കേന്ദ്രീകരിച്ചാണ് വിതരണം നടക്കുന്നത്. നോമ്പ് തുറക്കാൻ ആവശ്യമായ അവശ്യസാധനങ്ങൾ ഉൾപ്പെടുത്തിയ കിറ്റുകൾ, ഇഫ്താർ സമയത്ത് റോഡുകളിൽ യാത്ര ചെയ്യുന്നവർക്കും ജോലി ചെയ്യുന്നവർക്കും ഏറെ ആശ്വാസകരമാകുന്നുണ്ട്.
ബുസൈതീൻ ട്രാഫിക് സിഗ്നലിൽ നടന്ന വിതരണത്തിന് അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ് സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ നേതൃത്വം നൽകി. വൈസ് പ്രസിഡന്‍റ് ആസിഫ് മുഹമ്മദ്, മുഹറഖ് ബ്രാഞ്ച് ഹെഡ് ഫ്രാങ്കോ ഫ്രാൻസിസ്, ഫിനാൻസ് മാനേജർ സഹൽ ജമാലുദ്ദീൻ എന്നിവരും മറ്റ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
കൊവിഡ് കാലഘട്ടത്തിൽ തുടക്കം കുറിച്ച 'അൽ ഹിലാൽ കെയേഴ്സ്' എന്ന ക്യാമ്പയിൻ വഴി എല്ലാ വർഷവും ഈ സേവനം തുടർന്നുപോരുന്നുണ്ടെന്ന് സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ പറഞ്ഞു.
റമദാൻ മാസത്തിലുടനീളം ദിവസവും ആയിരക്കണക്കിന് ഇഫ്താർ കിറ്റുകളാണ് ബഹ്‌റൈന്‍റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നത്.
ചികിത്സാ രംഗത്തിന് പുറമെ സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിൽക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഗ്രൂപ് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.