മനാമ: അപകടകരമല്ലാത്ത രീതിയിലും കാഴ്ച മറക്കാതെയും ചാരിറ്റി ബോക്സുകൾ പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കാനുള്ള തീരുമാനത്തിന് അനുകൂലമായി നോർതേൺ മുനിസിപ്പൽ കൗൺസിൽ വോട്ടുരേഖപ്പെടുത്തിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
ചാരിറ്റിബിൾ സൊസൈറ്റികളുടെ ആസ്ഥാന മന്ദിരങ്ങൾ, ഗ്രാമങ്ങളിലും പട്ടണങ്ങളിലും ജനം തടിച്ചുകൂടുന്ന പ്രദേശങ്ങൾ,ഷോപ്പിങ് കോംപ്ലക്സുകൾ, മാളുകൾ എന്നിവിടങ്ങളിലാണ് വസ്ത്രങ്ങൾ ശേഖരിക്കുന്നതിനുള്ള ചാരിറ്റി ബോക്സുകൾക്ക് അനുമതി നൽകുന്നത്.
പ്രധാന തെരുവുകളിൽ നിന്ന് ചാരിറ്റി ബോക്സുകൾ നീക്കം ചെയ്യുമെന്ന് ഇൗ മാസം ആദ്യം പൊതുമരാമത്ത്,മുനിസിപ്പാലിറ്റികാര്യ നഗരാസൂത്രണ മന്ത്രി ഇസാം ബിൻ അബ്ദുല്ല ഖലഫ് പറഞ്ഞിരുന്നു.
ഇൗ വിഷയത്തിൽ നോർതേൺ, സതേൺ മുനിസിപ്പൽ കൗൺസിലുകളുടെയും കാപിറ്റൽ ട്രസ്റ്റീസ് ബോർഡിെൻറയും നിർദേശങ്ങൾ തൊഴിൽ സാമൂഹിക വികസന മന്ത്രാലയം വിലയിരുത്തി വരികയാണ്. കഴിഞ്ഞ മാസം നടന്ന നോർതേൺ മുനിസിപ്പൽ കൗൺസിൽ യോഗത്തിൽ സംസാരിക്കവെ, ഇത്തരം ബോക്സുകൾ തീവ്രവാദികൾ ആയുധശേഖരണത്തിനായി ഉപയോഗിക്കുകയാണെന്ന് മുനിസിപ്പാലിറ്റി ടെക്നിക്കൽ സർവീസസ് ഡയറക്ടർ ലമ്യ അൽ ഫദല പറഞ്ഞിരുന്നു.
മതിയായ അംഗീകാരം നേടിയ ശേഷമായിരിക്കണം ഇൗ ബോക്സുകൾ സ്ഥാപിക്കേണ്ടതെന്നും ഇതിനായി ചാരിറ്റി സംഘടനകൾ പ്രതിവർഷം ഒാരോ കലക്ഷൻ ബോക്സിനും 20 ദിനാർ വെച്ച് നൽകണമെന്നും നോർതേൺ മുനിസിപ്പൽ കൗൺസിൽ നിർദേശിക്കുന്നു.
ബോക്സിനുപുറത്ത് അംഗീകാരമുണ്ടെന്ന് വ്യക്തമാക്കുന്ന സ്റ്റിക്കറും അനുവദിക്കുന്ന പ്രത്യേക നമ്പറും പതിച്ചിരിക്കണം.
ആരുടെയെങ്കിലും സ്ഥലം കയ്യേറി ചാരിറ്റി ബോക്സ് സ്ഥാപിച്ചാൽ അത് നീക്കം ചെയ്യുമെന്ന് നോർതേൺ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ മുഹമ്മദ് ബുഹമൂദ് പ്രാദേശിക പത്രത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.