പാകിസ്താൻ പ്രസിഡന്റ് ആസിഫ് അലി സർദാരി ബഹ്റൈനിലെത്തിയപ്പോൾ
മനാമ: സുരക്ഷ മേഖലയിലും ലഹരി മരുന്ന് കടത്ത് തടയുന്നതിലും ഉഭയകക്ഷി സഹകരണം ശക്തമാക്കാൻ ബഹ്റൈനും പാകിസ്താനും തീരുമാനിച്ചു. പാകിസ്താൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയും ബഹ്റൈൻ ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച ധാരണയായത്.
സംഘടിത കുറ്റകൃത്യങ്ങളും മയക്കുമരുന്ന് കടത്തും തടയുന്നതിനായി ഇരു രാജ്യങ്ങളും തമ്മിലുള്ള ഏകോപനം വർധിപ്പിക്കുമെന്ന് ചർച്ചയിൽ തീരുമാനിച്ചു. രാജ്യവും പാകിസ്താനും തമ്മിൽ ദീർഘകാലമായുള്ള ചരിത്രപരമായ സൗഹൃദവും പങ്കാളിത്തവും കൂടിക്കാഴ്ചയിൽ എടുത്തുപറഞ്ഞു.
ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ഭരണനേതൃത്വത്തെയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിൽ അദ്ദേഹം വഹിക്കുന്ന പങ്കിനെയും പ്രസിഡന്റ് സർദാരി പ്രശംസിച്ചു. പ്രസിഡന്റ് സർദാരിയുടെ സന്ദർശനം ചരിത്രപരമായ ബന്ധത്തിന് പുതിയ ഊർജം നൽകുന്നതാണെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.
നിർണായക മേഖലകളിൽ സംയുക്ത നീക്കങ്ങൾ നടത്താനുള്ള പ്രസിഡന്റിന്റെ താൽപര്യത്തിന് അദ്ദേഹം നന്ദി അറിയിച്ചു. പ്രാദേശിക സുരക്ഷ ഉറപ്പാക്കുന്നതിനും കുറ്റകൃത്യങ്ങൾ ഇല്ലാതാക്കുന്നതിനും ഇരു രാജ്യങ്ങളിലെയും സുരക്ഷാ ഏജൻസികൾ ഇനി മുതൽ കൂടുതൽ കൃത്യമായ ആശയവിനിമയം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.