പാപ സ്വപ്നഭവനം കല്ലിടൽ കർമം
മനാമ: പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ ബഹ്റൈൻ (പാപ) മുൻനിർത്തുന്ന വലിയ സാമൂഹിക പ്രവർത്തനമായ ‘പപ്പാ സ്വപ്നഭവന’ത്തിന് ഔദ്യോഗിക തുടക്കമായ കല്ലിടൽ കർമം ഇന്നെലെ രാവിലെ നടന്നു
പത്തനംതിട്ട ജില്ലയിലെ കോന്നിയിലാണ് ഈ വീടിന്റെ നിർമാണം ആരംഭിച്ചത്.അസോസിയേഷനെ പ്രതിനിധീകരിച്ച് രക്ഷാധികാരി സക്കറിയ സാമുവൽ, കേരള കോഓഡിനേറ്ററും എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവുമായ ഷീലു റേച്ചൽ എന്നിവർ കർമത്തിൽ പങ്കെടുത്തു.
പ്രവാസി സഹോദരിയുടെ ഭവനസഫലീകരണത്തിനായി സഹകരിക്കുന്ന എല്ലാവരോടും അസോസിയേഷൻ നന്ദി രേഖപ്പെടുത്തി.എത്രയും പെട്ടെന്ന് വീടിന്റെ നിർമാണം പൂർത്തിയാക്കി താക്കോൽ കൈമാറാനുള്ള നടപടികൾക്ക് സംഘടന മുന്നേറുകയാണെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.