മനാമ: വേനലിലെ ഉച്ച സമയത്തെ പുറം ജോലികൾക്കുള്ള നിരോധനം നിലവിൽ വന്ന് രണ്ടാഴ്ചയാകുേമ്പാൾ ഇൗ നിയമം ലംഘിച്ചത് 15 കമ്പനികൾ. ജൂലൈ^ ആഗസ്റ്റ് മാസങ്ങളിൽ ഉച്ച 12 മണി മുതൽ വൈകീട്ട് നാലുവരെയാണ് പുറം ജോലികൾക്ക് നിരോധനമുള്ളത്. 2007 മുതൽ ഇൗ നിയമം രാജ്യത്ത് പ്രാബല്യത്തിലുണ്ട്. കഴിഞ്ഞ ദിവസം 44 ഡിഗ്രിവരെയാണ് ചൂടെത്തിയത്. ഇതോടൊപ്പം 85ശതമാനം വരെ ഹ്യുമിഡിറ്റിയും അനുഭവപ്പെട്ടതിനാൽ ചൂടിൽ പുഴുങ്ങുന്ന അവസ്ഥയിലായിരുന്നു.
നിരോധിത സമയത്ത് ജോലി ചെയ്യുന്ന 33 തൊഴിലാളികളെയാണ് കണ്ടെത്തിയത്.ഇവർ വിവിധ സ്ഥാപനങ്ങളിൽ േജാലി ചെയ്യുന്നവരാണ്. നിയമലംഘനത്തിന് ഉത്തരവാദികളായ 15 കമ്പനികൾക്കെതിരെ പിഴ ചുമത്തിയതായി തൊഴിൽ,സാമൂഹിക വികസന മന്ത്രാലയത്തിലെ തൊഴിൽകാര്യ അണ്ടർ സെക്രട്ടറി സബാഹ് അദ്ദൂസരി പ്രാദേശികപത്രത്തോട് പറഞ്ഞു.
പൊതുവെ ജോലി സമയ നിയന്ത്രണത്തിൽ സ്വകാര്യമേഖലയിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നിയമം പാടെ ലംഘിക്കുന്നവർക്ക് മൂന്ന് മാസം വരെ തടവുശിക്ഷയും 500 മുതൽ 1000 ദിനാർ വരെ പിഴയും നൽകാൻ വ്യവസ്ഥയുണ്ട്. ഇലക്ട്രിക്കൽ, വാട്ടർ അതോറിറ്റി വകുപ്പുകൾ പോലുള്ള അവശ്യസേവന വിഭാഗങ്ങൾക്ക് മാത്രമാണ് സമയനിയന്ത്രണത്തിൽ ഇളവുള്ളത്.
ഏതെങ്കിലും സാചര്യത്തിൽ അടിയന്തര സ്വഭാമുള്ള ജോലികൾ നിരോധിത സമയത്ത് ചെയ്യേണ്ടവർ ഇക്കാര്യം മന്ത്രാലയെത്ത നേരത്തെ അറിയിച്ച് അനുമതി വാങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ‘അൽബ’യുടെ പുതിയ സുരക്ഷ ബോധവത്കരണ കാമ്പയിൻ ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു സബാഹ് അദ്ദൂസരി. കഴിഞ്ഞ വർഷം നിയമലംഘനത്തിൽ വളരെ കുറവ് വന്നിട്ടുണ്ട്. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ പോയവർഷം 10,035 പരിശോധനകളാണ് അധികൃതർ നടത്തിയത്. 99 ശതമാനം കമ്പനികളും നിയമം പാലിക്കുന്നുവെന്നാണ് പരിശോധനകളിൽ വ്യക്തമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.