കുവൈത്ത് കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ കൊമോഡോർ ശൈഖ് മുബാറക് അലി അൽ
സബാഹുമായി ബഹ്റൈൻ ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ കൂടിക്കാഴ്ച നടത്തുന്നു
മനാമ: ബഹ്റൈനും കുവൈത്തും തമ്മിലുള്ള സുരക്ഷാ സഹകരണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ബഹ്റൈൻ ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ കുവൈത്ത് സന്ദർശിക്കും. കുവൈത്ത് ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസുഫ് സുഊദ് അൽ സബാഹിന്റെ ക്ഷണം സ്വീകരിച്ചാണ് സന്ദർശനം. കുവൈത്ത് കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ കൊമോഡോർ ശൈഖ് മുബാറക് അലി അൽ സബാഹ് മനാമയിലെത്തിയാണ് ക്ഷണക്കത്ത് കൈമാറിയത്.ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ ജനറൽ ശൈഖ് റാഷിദ് കൂടിക്കാഴ്ചയിൽ പ്രശംസിച്ചു.
മേഖലയിലെ സുസ്ഥിരത ഉറപ്പാക്കാൻ സുരക്ഷ വിവരങ്ങൾ പങ്കുവെക്കുന്നതിനും സാങ്കേതിക വൈദഗ്ധ്യം കൈമാറുന്നതിനും മുൻഗണന നൽകും. ഇരുരാജ്യങ്ങളിലെയും കോസ്റ്റ് ഗാർഡ് വിഭാഗങ്ങൾ സംയുക്തമായി പ്രവർത്തിക്കുന്നതിലൂടെ സമുദ്ര സുരക്ഷയും ചരക്ക് നീക്കവും കൂടുതൽ സുരക്ഷിതമാക്കാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പബ്ലിക് സെക്യൂരിറ്റി ചീഫ് ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഖലീഫയും ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.