മനാമ: നാട്ടിൽ പോകുേമ്പാൾ സ്പോൺസർ വിസ റദ്ദാക്കുകവഴി ബഹ്റൈൻ വിമാനത്താവളത്തിലിറങ്ങി തിരിച്ചുപോകേണ്ടിവരുന്നവരുടെ എണ്ണം വർധിക്കുന്നു. തൊട്ടടുത്ത ജി.സി.സി രാജ്യങ്ങളിലേക്ക് പോയവർക്ക് പോലും മടങ്ങിയെത്തിയപ്പോൾ വിസ റദ്ദായ അനുഭവങ്ങളുണ്ട്. ഫ്രീ വിസക്കാരാണ് ഇത്തരം പ്രശ്നങ്ങളിൽ ഏറെയും പെടുന്നത്.
എവിടെ നിന്നെങ്കിലും പണം കൊടുത്ത് വിസ വാങ്ങുന്നവർ നാട്ടിൽ പോയി മടങ്ങിെയത്തുേമ്പാൾ വിസ റദ്ദാക്കിയ വിവരമറിഞ്ഞ് തകർന്നിരിക്കുന്ന രംഗം വിമാനത്താവളത്തിൽ പതിവായിരിക്കുകയാണ്. ചില ഏജൻറുമാർ സാമ്പത്തിക ലാഭത്തിനുവേണ്ടി തൊഴിലാളികളെ ബലിയാടാക്കുന്ന സാഹചര്യവുമുണ്ടെന്നറിയുന്നു. ഇന്നലെ മാത്രം വിമാനത്താവളത്തിൽ ഇത്തരം ആറോളം സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ ആഴ്ച ബഹ്റൈനിൽ നിന്ന് ഖത്തറിലേക്ക് പോയ സമീർ എന്നയാൾ ഇന്നലെയാണ് തിരിച്ച് ഇവിടെ ഇറങ്ങിയത്.തുടർന്ന് എമിഗ്രേഷനിൽ എത്തിയപ്പോൾ വിസ റദ്ദാക്കിയതായി അറിഞ്ഞു. ഇക്കഴിഞ്ഞ ഡിസംബറിലാണ് സമീറിെൻറ വിസ സ്റ്റാമ്പ് ചെയ്തത്. ഉടമയയെ വിളിച്ച് അന്വേഷിച്ചപ്പോൾ അയാൾ തെൻറ കൊമേഷ്സ്യൽ രജിസ്ട്രേഷൻ (സി.ആർ.) റദ്ദായെന്നാണ് മറുപടി പറഞ്ഞത്.
ടിക്കറ്റ് ലഭിച്ചാൽ നാട്ടിലേക്ക് മടങ്ങാനൊരുങ്ങി വിമാനത്താവളത്തിൽ കഴിയുകയാണ് സമീർ. നാട്ടിൽ പോകുന്നവർ, തിരിച്ചുവരും മുമ്പ് തെൻറ വിസ സ്റ്റാറ്റസ് എൽ.എം.ആർ.എ വെബ്സൈറ്റുവഴി പരിശോധിക്കുക മാത്രമാണ് ഇൗ വിഷയത്തിൽ നിലവിലുള്ള പോംവഴിയെന്ന് യാത്ര സമിതി ചെയർമാൻ കെ.ടി. സലീം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. സി.പി.ആർ നമ്പർ പരിശോധിച്ചാൽ ഇക്കാര്യം അറിയാനാകും. എല്ലാവരും സ്മാർട്ഫോൺ ഉപയോഗിക്കുന്ന കാലത്ത് ഇത് ആർക്കും ചെയ്യാവുന്നതാണ്.
ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ, ഇൗ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എൽ.എം.ആർ.എക്ക് നിവേദനം നൽകിയിട്ടുണ്ടെന്നും കെ.ടി.സലീം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.