മനാമ: ഗോൾഡൻ ജൂബിലി ആഘോഷിക്കാനൊരുങ്ങി ബഹ്റൈൻ സ്വിമ്മിങ് അസോസിയേഷൻ. സ്ഥാപിതമായതിന്റെ 50 ആണ്ടുകൾ പൂർത്തിയാക്കുന്ന ഈ വേളയിൽ ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി ചെയർമാനും യുവജന, കായിക സുപ്രീം കൗൺസിൽ ഒന്നാം വൈസ് ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ ജൂലൈ 14ന് എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ സുവർണ ജൂബിലി ആഘോഷം വിശാലമായി സംഘടിപ്പിക്കും.
ഈ പരിപാടിയിൽ അസോസിയേഷന്റെ നേട്ടങ്ങളുടെ ചരിത്രത്തെ എടുത്തുകാട്ടുകയും രാജ്യത്ത് ജല കായിക വിനോദങ്ങളുടെ വികസനത്തിൽ പ്രധാന പങ്കുവഹിച്ച നീന്തൽക്കാർ, ഭരണാധികാരികൾ, മുൻ പ്രസിഡന്റുമാർ എന്നിവരെ ആദരിക്കുകയും ചെയ്യും.രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ പുരോഗതിക്ക് അനുസൃതമായി, കായികതാരങ്ങളുടെ മികവ് ഉയർത്തുന്നതിനായി പരിശ്രമിക്കുന്നത് തുടരാൻ പ്രചോദിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.