മനാമ: രാജ്യത്തെ സമാധാനത്തിെൻറയും ശാന്തിയുടെയും ഇടമായി നിലനിർത്തുന്നതിന് മുന്‍ഗാമികള്‍ കാണിച്ച പാതയിലൂടെ മുന്നോട്ട് പോകുമെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഗുദൈബിയ പാലസില്‍ പൗരപ്രമുഖരെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര നയ രൂപവത്കരണത്തില്‍ അറബ്^ജി.സി.സി മേഖല ശക്തമായ പങ്കാണ് വഹിക്കുന്നുണ്ട്.
മേഖലയെ ഇതര രാജ്യങ്ങള്‍ പ്രധാന്യത്തോടെയാണ് വീക്ഷിക്കുന്നത്. സാമ്പത്തിക^സുരക്ഷാ പ്രശ്‌നങ്ങളില്‍ ജി.സി.സി രാഷ്ട്രങ്ങള്‍ കൂടുതല്‍ ശ്രദ്ധ കാണിക്കുകയും പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ പ്രശ്‌നങ്ങളില്‍ ബഹ്‌റൈൻ നിലപാട് ലോക ശ്രദ്ധ നേടിയിട്ടുണ്ട്. പ്രാദേശികമായ വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് അദ്ദേഹം അതിഥികളുമായി സംവദിച്ചു.
വിദ്യാഭ്യാസമടക്കമുള്ള മേഖലകളില്‍ ബഹ്‌റൈന്‍ കൈവരിച്ച നേട്ടം പ്രധാനമാണെന്നും വിവിധ രാഷ്ട്രങ്ങൾ ഇൗ നേട്ടങ്ങളെ പ്രകീര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശീയ തൊഴില്‍ ശക്തിയെ വളര്‍ത്തിക്കൊണ്ടുവരുന്നതിന് വിവിധ തലങ്ങളിൽ പ്രവര്‍ത്തനം ശക്തമാണ്.
വരും തലറമുറയിലേക്ക് രാജ്യത്തിെൻറ സംസ്‌കാരവും പാരമ്പര്യവും സന്നിവേശിപ്പിക്കുകയും അത് നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.