മനാമ: ബഹ്റൈൻ സമൂഹത്തിെൻറ കരുത്ത് സന്തുലിത രീതിയിലധിഷ്ഠിധമായ സംസ്കാരമാണെന്ന് കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ വ്യക്തമാക്കി. ഉപപ്രധാനമന്ത്രി ശൈഖ് അലി ബിന്‍ ഖലീഫ ആല്‍ ഖലീഫയുടെ റമദാൻ മജ്ലിസ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാം പഠിപ്പിക്കുന്ന മഹത്തായ സഹിഷ്ണുതയും അതുയര്‍ത്തിപ്പിടിക്കുന്ന സന്തുലിത സമീപനവുമാണ് ബഹ്റൈന്‍ ജനതയെ വേറിട്ട് നിര്‍ത്തുന്നത്.
ജനങ്ങളുടെ ഐക്യവും ഭരണാധികാരികളോടുള്ള കൂറും സുവിദിതവും മാതൃകാപരവുമാണ്. സന്തുലിത സമീപനവും വിട്ടുവീഴ്ച്ചയും ബഹ്റൈെൻറ പാരമ്പര്യവും സംസ്കാരവുമാണ്. പൂർവികര്‍ കാണിച്ച മഹിതമായ ആ മാതൃകയിലൂടെ തന്നെയാണ് ഇന്നത്തെ തലമുറയും മുന്നോട്ട് പോവുന്നത്. മജ്ലിസ് സന്ദര്‍ശിക്കാനത്തെിയ കിരീടാവകാശിക്ക് ശൈഖ് അലി ബിന്‍ ഖലീഫ ആല്‍ ഖലീഫ പ്രത്യേകം നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.