മനാമ: കഴിഞ്ഞ ആറുമാസത്തോളമായി ജോലിയില്ലാതെ പട്ടിണിയും ശാരീരിക പ്രശ്നങ്ങളുമായി അലഞ്ഞുനടന്ന ആലപ്പുഴ സ്വദേശി വിനോദ്കുമാറി(65)ന് സഹായ വാഗ്ദാനവുമായി ബഹ്റൈൻ പ്രധാനമന്ത്രിയുടെ ആഫീസ്. വിനോദ്കുമാറിനെ കേരളത്തിൽ കുടുംബാംഗങ്ങളുടെ അടുക്കലേക്ക് എത്തിക്കാൻ ആവശ്യമായ സഹായം ചെയ്യുമെന്നാണ് പ്രധാനമന്ത്രിയുടെ ആഫീസിൽ നിന്നും അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ ഉത്തരവ് അനുസരിച്ച് കാബിനറ്റ് സെക്രട്ടറി ഡോ.യാസിർ അൽ നാസർ, തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി സബാഹ് അൽ ദോസരിയോട് നടപടി സ്വീകരിക്കാൻ നിർദേശം നൽകി.
ഇതിനെ തുടർന്ന് ഇന്ന് പകൽ 11 ന് വിനോദ് കുമാറിനെയും കൂട്ടിയെത്താൻ, വിനോദ്കുമാറിെൻറ ദുരിതാവസ്ഥ പുറംലോകത്ത് എത്തിച്ച തിരുവനന്തപുരം സ്വദേശി ഷിജുവേണുഗോപാലിന് മന്ത്രാലയത്തിൽ നിന്ന് അറിയിപ്പ് ലഭിച്ചു. കഴിഞ്ഞ 27 വർഷത്തോളമായി ബഹ്റൈനിൽ ജോലി ചെയ്ത് വരികയായിരുന്ന വിനോദ്കുമാറിെൻറ ജീവിതം സംഭവബഹുലമാണ്. വിനോദ് ആദ്യം 25 വർഷത്തോളം ആലിയിലെ ഒരു കമ്പനിയിൽ ജീവനക്കാരൻ, ഡ്രൈവർ എന്നീ നിലകളിൽ ജീവനക്കാരനായിരുന്നു. ഗണിതശാസ്ത്ര ബിരുദധാരിയായ ഇദ്ദേഹം കമ്പനിയിൽ മികച്ച ജീവനക്കാരൻ എന്ന നിലയിൽ പേരെടുത്തിരുന്നു. തുടർന്ന് ചില കമ്പനികളിലും ഒരു വീട്ടിലും ഡ്രൈവറായി ജോലി ചെയ്തു. എന്നാൽ ഒരു വർഷത്തോളം മുമ്പാണ് ദുരിതങ്ങൾ തുടങ്ങിയത്. തൊഴിലുടമയിൽ നിന്ന് നഷ്ടപരിഹാരത്തിന് കോടതിയിൽ കേസിന് പോകേണ്ടി വന്നു. എന്നാൽ ചില സാേങ്കതിക പ്രശ്നങ്ങൾ കാരണം വിധി പ്രതികൂലമായി.
പാസ്പോർട്ട് കൈവശമില്ലാത്തതിനാൽ തുടർന്ന് വിസ പുതുക്കാൻ കഴിഞ്ഞതുമില്ല. ഇതിനിടെ ഒരു മൊബൈൽ ഫോൺ ഇൻസ്റ്റാൾമെൻറ് സ്കീമിൽ വാങ്ങിയതിെൻറ പ്രതിമാസ ഗഡുക്കൾ മുടങ്ങിയതിനാൽ, കേസാകുകയും യാത്രനിരോധനം വരികയും ചെയ്തു. ഇതോടെ മാനസികമായി തളർന്ന വിനോദിന് വാർധക്ക്യ സഹജമായ അസുഖങ്ങളും കഴുത്തിലെ മുഴയും കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കി. ജോലിയെടുക്കാനുള്ള ആരോഗ്യംപോലും ഇല്ലാതെ വന്നതിനാൽ, ഒടുവിൽ തങ്ങാൻ ഒരു സ്ഥലം തേടി ആദ്യം ജോലി ചെയ്തിരുന്ന കമ്പനി അധികൃതരുടെ അടുത്തെത്തി. അവരുടെ ഒൗദാര്യത്തിൽ കമ്പനിയുടെ ഗോഡൗണിൽ ഒരിടത്ത് താമസം തുടങ്ങി. പട്ടിണിയും അസുഖങ്ങളും കാരണം വളരെ ദുരിതങ്ങളാണ് ഇദ്ദേഹം നേരിട്ടത്.
പ്രധാനമന്ത്രിക്ക് ഒരായിരം നന്ദിയോതി സുധർമ്മ
മനാമ: ആലപ്പുഴ കലവൂർ സ്വദേശിയായ വിനോദ് നാടണയുന്നതും കാത്തിരിക്കുകയാണ് ഭാര്യ സുധർമ്മ (63). സ്വന്തമായി വീടില്ലാത്ത അവർ ഇപ്പോൾ ഒരു ബന്ധുവിട്ടിൽ കഴിയുകയാണ്. ക്ഷേത്ര ജീവനക്കാരിയായ സുധർമ്മക്ക് ഭർത്താവ് നേരിട്ട ദുരിതക്കയങ്ങളെ കുറിച്ച് പറയുേമ്പാൾ സങ്കടം ഒതുക്കാൻ കഴിയുന്നില്ല. ജോലി നഷ്ടപ്പെടുകയും യാത്രാനിരോധനം വരികയും ചെയ്ത സാഹചര്യത്തിൽ ഏറെ വിഷമങ്ങളും പ്രാർഥനയുമായാണ് താൻ കഴിഞ്ഞതെന്ന് സുധർമ്മ ഫോണിലൂടെ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
അടുത്തിടെയായി തനിക്ക് കിട്ടുന്ന ശമ്പളത്തിൽ നിന്നുള്ള വിഹിതം ഭർത്താവിന് അയച്ചുകൊടുത്തിരുന്നു. അദ്ദേഹം വലിയ അഭിമാനിയാണ്. ആരോടും സ്വന്തം ബുദ്ധിമുട്ടുകൾ പറയില്ല. താൻ വിനോദ്കുമാറിനൊപ്പം ബഹ്റൈനിൽ നാലുവർഷം താമസിച്ചിട്ടുെണ്ടന്നും അവർ പറഞ്ഞു. തെൻറ ഭർത്താവിെന നാട്ടിൽ എത്തിക്കുന്നതിന് നടപടിയെടുക്കുമെന്ന് അറിയിച്ച ബഹ്റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ഇൗസ ആൽ ഖലീഫക്ക് ഹൃദയത്തിെൻറ ഭാഷയിൽ നന്ദി അറിയിക്കുകയാണെന്നും അവർ പറഞ്ഞു. സഹായിക്കുന്ന എല്ലാവർക്കും നന്ദി പറഞ്ഞും എത്രയുംവേഗം ഭർത്താവ് നാട്ടിൽ എത്തുന്നതും കാത്തിരിക്കുകയാണെന്നും പറഞ്ഞാണ് അവർ സംഭാഷണം അവസാനിപ്പിച്ചത്. ദമ്പതികളുടെ വിവാഹം കഴിഞ്ഞിട്ട് 29 വർഷമായി. ഇവർക്ക് മക്കളില്ല.
രക്ഷകനായ ആ യുവാവിെൻറ ജീവിതം ഇങ്ങനെ
മനാമ: ബസ്സ്റ്റോപ്പിൽ അവശനിലയിൽ കണ്ടെത്തിയ വിനോദ്കുമാറിന് സഹായ ഹസ്തവുമായി എത്തിയ തിരുവനന്തപുരം സ്വദേശി ഷിജുവേണുഗോപാൽ(35) ജീവിതത്തിൽ പല വേഷങ്ങളും കെട്ടിയശേഷമാണ് പ്രവാസിയായത്. മജീഷ്യൻ ഗോപിനാഥ് മുതുകാടിെൻറ ശിഷ്യനായി 10 വർഷം പ്രവർത്തിച്ചു. സിനിമയിൽ കലാസംവിധായകനായും ജൂനിയർ ആർട്ടിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്. മാജിക് കലയെ ഇഷ്ടമായി കൊണ്ടുനടന്ന ഷിജു പ്രവാസിയായത് കുടുംബത്തിെൻറ കടബാധ്യത മറികടക്കാൻ വേണ്ടിയായിരുന്നു. മുതുകാടിനൊപ്പം പ്രവർത്തിച്ച കാലഘട്ടം തെൻറ ജീവിതത്തിെൻറ ഏറ്റവും നല്ല അനുഭവങ്ങൾ നിറഞ്ഞതായിരുന്നെന്ന് പറയുന്ന ഷിജു മുതുകാടിനൊപ്പം ഗൾഫ് രാജ്യങ്ങളിലും പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. വേദിയിൽ മാജാജാലം അവതരിപ്പിക്കുകയും ഉപകരണങ്ങൾ നിർമ്മിക്കുകയും ചെയ്യുമായിരുന്ന ഷിജു മൂന്നുതവണ മുതുകാടിനൊപ്പം ഭാരത പര്യടനം നടത്തുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.
2004 ൽ കന്യാകുമാരി മുതൽ കാശ്മീർ വരെ നാലുമാസം നീണ്ട ഗാന്ധി മന്ത്ര പരിപാടിയിൽ സംബന്ധിച്ചു. 2007 ൽ കാശ്മീരിൽ നിന്ന് കന്യാകുമാരിയിലേക്കുള്ള വിസ്മയ സ്വരാജിൽ പെങ്കടുത്തു. മുതുകാട് ടീമിനൊപ്പം തീഹാർ ജയിൽ സന്ദർശിച്ച് മായാജാലം അവതരിപ്പിച്ചിട്ടുണ്ട്. ബഹ്റൈനിലേക്ക് വരുന്നതിന് മുമ്പ് കുടുംബത്തോടൊപ്പം താൻ മുതുകാടിനെ സന്ദർശിച്ചിരുന്നതായും ഷിജു പറഞ്ഞു. പിതാവ് മരിച്ചതിനാൽ അമ്മയാണ് തന്നെയും തെൻറ രണ്ട് സഹോദരിമാരെയും വളർത്തിയത്. വിവാഹിതനാണ് ഷിജു. ഭാര്യ ശിൽപ. മകൾ വൈഗലക്ഷ്മി. ഒരു വർഷമായി ഇൗ യുവാവ് ബഹ്റൈനിൽ എത്തിയിട്ട്. ഇൻറീരിയർ ജോലി ചെയ്യുന്ന കമ്പനിയിലാണ് ജോലി നോക്കുന്നത്. എന്തായാലും വിനോദ്കുമാറിന് നാട്ടിൽ എത്താൻ കഴിയുന്ന അവസ്ഥ ഉണ്ടായതിൽ ഷിജുവിനും സന്തോഷം ഏറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.