മനാമ: 33ാമത് അറബ് ഉച്ചകോടിയുമായി ബന്ധപ്പെട്ട് പ്രധാന റോഡുകളിലും ഹൈവേകളിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തി. ബുധനും വ്യാഴവും നിയന്ത്രണമുണ്ടാകും.
ചില റോഡുകളിലെ ഗതാഗതം വഴിതിരിച്ചുവിടും. പ്രധാന റോഡുകളിലെ തിരക്ക് കുറക്കാനാണ് ചില സമയങ്ങളിൽ നിയന്ത്രണമേർപ്പെടുത്തുന്നതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. നിയന്ത്രണങ്ങൾ രാവിലെയും വൈകുന്നേരവുമുണ്ടാകും.
ബഹ്റൈൻ ഇൻറർനാഷനൽ എയർപോർട്ടിൽനിന്ന്, സല്ലാഖ്, സഖീർ പാലസ് റൗണ്ട് എബൗട്ട് എന്നിവിടങ്ങളിലേക്ക് നിയന്ത്രണമുണ്ടാകും. ഗതാഗതം സുഗമമാക്കാനായി നൽകിയിട്ടുള്ള ബദൽ റൂട്ടുകൾ യാത്രക്കായി ഉപയോഗിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.