മനാമ: കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടക്കുന്ന വികസന പ്രവൃത്തികൾ വിലയിരുത്തി.രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികളിലൊന്നാണിത്. പദ്ധതി പൂർത്തിയാകുന്നതോടെ, വിമാനത്താവളത്തിൽ യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷി മൂന്ന് മടങ്ങായി വർധിക്കുമെന്നാണ് അനുമാനം. രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥക്ക് കരുത്ത് പകരാനും ടൂറിസം രംഗത്തിെൻറയും വ്യോമയാന മേഖലയുടെയും വളർച്ചക്കും പുതിയ നവീകരണ പ്രവൃത്തി ഉപകരിക്കുമെന്ന് കിരീടാവകാശി അഭിപ്രായപ്പെട്ടു.മേഖയിലെ ഗതാഗത ചരക്കുടത്ത് രംഗത്ത് ബഹ്റൈെൻറ സ്ഥാനം ഇതുവഴി കൂടുതൽ മെച്ചപ്പെടും. നിലവിൽ ഇൗ രംഗത്ത് ആകർഷകമായ നിരക്കും മനുഷ്യവിഭവശേഷിയും നിയന്ത്രണ സംവിധാനവും വഴി ബഹ്റൈന്‍ മേൽക്കയ്യുണ്ട്. പുതിയ പാസഞ്ചർ ടെർമിനലിെൻറ നടത്തിപ്പിെൻറ കാര്യങ്ങൾ ആസൂത്രണം ചെയ്യാനായി ഗതാഗത, ടെലികമ്മ്യൂണിക്കേഷൻസ് മന്ത്രി അധ്യക്ഷനായി സമിതി രൂപവത്കരിക്കുമെന്ന് കിരീടാവകാശി അറിയിച്ചു. പദ്ധതിയിൽ ബഹ്റൈനിലെ യുവതലമുറക്ക് തൊഴിൽ സാധ്യത ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കിരീടാവകാശിക്കൊപ്പം ഉപപ്രധാനമന്ത്രിമാരായ ശൈഖ് മുഹമ്മദ് ബിൻ മുബാറക് ആൽ ഖലീഫ, ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.