സ്റ്റു​ഡ​ൻ​റ്സ് ഗൈ​ഡ​ൻ​സ് ഫോ​റം കു​ടും​ബ ഇ​ഫ്താ​റി​ൽ നി​ന്ന്

സ്റ്റു​ഡ​ന്റ്സ് ഗൈ​ഡ​ൻ​സ് ഫോ​റം കു​ടും​ബ ഇ​ഫ്താ​ർ

മ​നാ​മ: സ്റ്റു​ഡ​ന്റ്സ് ഗൈ​ഡ​ൻ​സ് ഫോ​റം ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. അം​ഗ​ങ്ങ​ൾ കു​ടും​ബ​ത്തോ​ടൊ​പ്പം നോ​മ്പു​തു​റ​യും കാ​ര്യ ആ​ലോ​ച​ന​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്തു. സ്റ്റു​ഡ​ൻ​റ്സ് ഗൈ​ഡ​ൻ​സ് ഫോ​റ​ത്തി​ന്റെ കു​ടും​ബാം​ഗ​ങ്ങ​ളാ​യ കെ.​സി.​എ പ്ര​സി​ഡ​ൻ​റ് ജെ​യിം​സ് ജോ​ൺ, കെ.​എം.​സി.​സി ഉ​പാ​ധ്യ​ക്ഷ​ൻ ഗ​ഫൂ​ർ കൈ​പ്പ​മം​ഗ​ലം, മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം പ്ര​സി​ഡ​ൻ​റ് അ​ന​സ് റ​ഹീം, ലൈ​റ്റ് ഓ​ഫ് കൈ​ന​സ് മു​ഖ്യ​സാ​ര​ഥി സ​യി​ദ് ഹ​നീ​ഫ്, ക​ലാ വി​ദ്യാ​ഭ്യാ​സ സാ​മൂ​ഹി​ക സാം​സ്കാ​രി​ക കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​വ​രാ​യ ബാ​ബു കു​ഞ്ഞി​രാ​മ​ൻ, റി​ച്ചാ​ർ​ഡ് കൊ​ന്ന​ക്ക​ൽ, മൊ​യ്തു വി​ൻ​സെ​ന്റ്, ജോ​സ​ഫ്, ബ​ബീ​ന, റ​ജീ​ന ഇ​സ്മ​യി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പു​ണ്യ​മാ​സ​മാ​യ റ​മ​ദാ​നി​ലെ നോ​മ്പു​തു​റ ന​ൽ​കു​ന്ന വ​ലി​യ സ​ന്ദേ​ശം സൗ​ഹൃ​ദ​വും സാ​ഹോ​ദ​ര്യ​വും പ​ര​സ്പ​ര ധാ​ര​ണ​യും വി​ശ്വാ​സ​വും വ​ള​ർ​ത്തു​വാ​ൻ ഉ​പ​ക​രി​ക്കു​ന്നു​വെ​ന്നും അ​തോ​ടൊ​പ്പം ഇ​ത്ത​ര​ത്തി​ലു​ള്ള ചെ​റി​യ നോ​മ്പു​തു​റ പു​തി​യ ഒ​രു അ​നു​ഭ​വ​മാ​ണെ​ന്നും എ​ല്ലാ​വ​രും വി​ല​യി​രു​ത്തി. സ്റ്റു​ഡ​ൻ​റ്സ് ഗൈ​ഡ​ൻ​സ് ഫോ​റ​ത്തി​ന്റെ ചെ​യ​ർ​മാ​ൻ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ന​ന്മ​ക​ൾ നേ​രു​ക​യും സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തു. ഇ​ന്ത്യ​ൻ സ്കൂ​ൾ മു​ൻ അ​ധ്യാ​പ​ക​ൻ പി. ​വി​ജ​യ​കു​മാ​ർ എ​ജു​പാ​ർ​ക്ക് ഡ​യ​റ​ക്ട​ർ​മാ​രാ​യ മു​ഹ​മ്മ​ദ് ബ​ഷീ​ർ സ​ക്ക​റി​യ ചു​ള്ളി​ക്ക​ൽ എ​ന്നി​വ​ർ ഒ​രു​ക്ക​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. അ​ഞ്ചു വ​യ​സ്സ് മു​ത​ൽ 18 വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി എ​ജു​പാ​ർ​ക്കു​മാ​യി സ​ഹ​ക​രി​ച്ച് ഈ​ദ് അ​വ​ധി ദി​വ​സ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ഡ്രോ​യി​ങ് കോ​മ്പ​റ്റീ​ഷ​നും കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കാ​ൻ കു​ടും​ബ​സ​മേ​തം ചേ​ർ​ന്ന യോ​ഗ​ത്തി​ൽ​വെ​ച്ച് 51 പേ​ര​ട​ങ്ങു​ന്ന സ​മി​തി​ക്ക് രൂ​പം ന​ൽ​കി.

Tags:    
News Summary - Student Guidance Forum Family Iftar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.