ക​ർ​ണാ​ട​ക സ്വ​ദേ​ശി​യു​ടെ കു​ടും​ബ​ത്തി​ന് ധ​ന​സ​ഹാ​യം

കൈ​മാ​റു​ന്നു

ധ​ന​സ​ഹാ​യം കൈ​മാ​റി

മ​നാ​മ: ബ​ഹ്റൈ​നി​ൽ​വെ​ച്ച് മ​ര​ണ​പ്പെ​ട്ട, ബി.​എം.​സി​യു​ടെ ഫി​റ്റ്ന​സ് ആ​ൻ​ഡ് വെ​ൽ​ന​സ് പ്രോ​ഗ്രാം മെം​ബ​റാ​യി​രു​ന്ന, ക​ർ​ണാ​ട​ക സ്വ​ദേ​ശി​യു​ടെ കു​ടും​ബ​ത്തി​ന് ബി.​എം.​സി​യു​ടെ സാ​മൂ​ഹി​ക സു​ര​ക്ഷാ പ​ദ്ധ​തി​യി​ൽ​നി​ന്നും 10,000 ദീ​നാ​റി​ന്റെ ധ​ന​സ​ഹാ​യം കൈ​മാ​റി.

ക​ഴി​ഞ്ഞ​ദി​വ​സം ഇ​ന്ത്യ​ൻ ക്ല​ബി​ൽ വെ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ, ബി.​എം.​സി ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്തി​ന്റെ സാ​ന്നി​ധ്യ​ത്തി​ൽ, ഇ​ന്ത്യ​ൻ ക്ല​ബ് വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ദ്യാ​ധ​ര​ൻ, ദി​ന​ക​ര ഷ​ട്ടി​യു​ടെ കു​ടും​ബ സു​ഹൃ​ത്ത് പ്ര​ദീ​പ് ഷ​ട്ടി​ക്കാ​ണ് രേ​ഖ​ക​ൾ കൈ​മാ​റി​യ​ത്.

ഇ​ന്ത്യ​ൻ ക്ല​ബി​ന്റെ മ​റ്റ് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഇ​ന്ത്യ​ൻ ക്ല​ബ് അം​ഗ​ങ്ങ​ൾ​ക്ക് ന​ൽ​കി​യി​രു​ന്ന ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക 5000 ദീ​നാ​റി​ൽ​നി​ന്ന് 10,000 ദി​നാ​ർ ആ​ക്കി​യ​ത് ക​ഴി​ഞ്ഞ​വ​ർ​ഷം ആ​യി​രു​ന്നു. 2020ൽ ​ബ​ഹ്റൈ​നി​ൽ സ്ഥാ​പി​ത​മാ​യ ബി.​എം.​സി, ത​ങ്ങ​ളു​ടെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യി, ഫി​റ്റ്ന​സ് ആ​ൻ​ഡ് വെ​ൽ​ന​സ് പ്രോ​ഗ്രാം മെം​ബ​ർ​മാ​ർ​ക്കു​വേ​ണ്ടി ത​യാ​റാ​ക്കി​യ സാ​മൂ​ഹി​ക സു​ര​ക്ഷാ പ​ദ്ധ​തി അ​നു​സ​രി​ച്ചാ​ണ് ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കി​യ​തെ​ന്ന് ബി.​എം.​സി ചെ​യ​ർ​മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത് അ​റി​യി​ച്ചു.

ദി​സ് ഈ​സ് ബ​ഹ്റൈ​ൻ, ഗ്ലോ​ബ​ൽ ഡി​പ്ലോ​മ​സി, സോ​ളി​ഡാ​രി​റ്റി ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി എ​ന്നി​വ​യു​മാ​യി ചേ​ർ​ന്നു​കൊ​ണ്ടാ​ണ് ബി.​എം.​സി സാ​മൂ​ഹി​ക സു​ര​ക്ഷാ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന​ത്.

Tags:    
News Summary - Financial aid transferred

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.