ബഹ്റൈൻ കേരള നേറ്റിവ് ബോൾ ഫെഡറേഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന
ചടങ്ങിൽനിന്ന്
ബഹ്റൈൻ കേരള നേറ്റിവ് ബോൾ ഫെഡറേഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
മനാമ: ബഹ്റൈൻ കേരള നേറ്റിവ് ബാൾ ഫെഡറേഷന്റെ വാർഷിക പൊതുയോഗം ഇന്ത്യൻ ഡിലൈറ്റ് റസ്റ്റാറന്റിൽവെച്ച് നടത്തപ്പെട്ടു. പ്രസിഡന്റ് സാജൻ തോമസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ രക്ഷധികാരി റെജി കുരുവിള മണ്ണൂർ, റോബിൻ എബ്രഹാം, മനോഷ് കോര എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. സെക്രട്ടറി ശ്രീരാജ് സി. പി. വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. റോബി കാലായിൽ സ്വാഗതം ആശംസിച്ച യോഗത്തിന് നിഖിൽ കെ. തോമസ് കൃതഞ്ജത രേഖപ്പെടുത്തി.
2026 വർഷത്തെ പുതിയ ഭാരവാഹികൾ ആയി റെജി കുരുവിള (ചെയർമാൻ), സാജൻ തോമസ് ( രക്ഷധികാരി) റിന്റോമോൻ തോമസ് (പ്രസിഡന്റ് ) സ്മിനു ഫിലിപ്പ് (വൈസ് പ്രസിഡന്റ് ), നിഖിൽ കെ. തോമസ് ( സെക്രട്ടറി ), സൈജു ചാക്കോ തോമസ് ( ജോയന്റ് സെക്രട്ടറി ), ബോബി പുകടിയിൽ (ട്രഷറർ ), സന്തോഷ് പുതുപ്പള്ളി (ജോയന്റ് ട്രഷറർ ), റോബി കാലായിൽ (പബ്ലിസിറ്റി കൺവീനർ ), ഗോവിന്ദ് കണ്ണൻ (അസിസ്റ്റന്റ് പബ്ലിസിറ്റി കൺവീനർ ) ശ്രീരാജ് സി.പി, ലിബു ചെറിയാൻ, റോബിൻ എബ്രഹാം, സാജോ എം. മാത്യു, സുബിൻ തോമസ്, ജോയൽ ജോൺ എന്നിവരെ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.തുടർന്ന് ജ്വാല ഓർക്കസ്ട്രാ അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.