മനാമ: ഇന്തോനേഷ്യയിൽ ജനുവരിയിൽ നടക്കുന്ന എ.എഫ്.സി ഫുട്സാൽ ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിൽ ബഹ്റൈൻ ഗ്രൂപ് ബിയിൽ.നാല് രാജ്യങ്ങളുള്ള ഗ്രൂപ് ബിയിൽ തായ്ലൻഡ്, ദക്ഷിണ കൊറിയ, ബ്രൂണൈ എന്നിവരാണ് മറ്റ് ടീമുകൾ. കുവൈത്തും ഇന്ത്യയും ഒരേ ഗ്രൂപ്പിലാണ്. ആസ്ട്രേലിയ, മംഗോളിയ എന്നിവയാണ് ഗ്രൂപ് എയിലെ മറ്റു ടീമുകൾ. ഫിഫ ഫുട്സാൽ റാങ്കിങ്ങിന് അനുസൃതമായി കഴിഞ്ഞ ദിവസം ക്വാലാലംപൂരിൽ നടന്ന നറുക്കെടുപ്പിലാണ് ടീമുകളെ വേർതിരിച്ചത്. 31 ടീമുകളെ എട്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ.
നാല് ടീമുകൾ വീതമുള്ള ഏഴ് ഗ്രൂപ്പുകളും മൂന്ന് ടീമുകൾ ഉൾപ്പെടുന്ന ഒരു ഗ്രൂപ്പും അടക്കമാണ് എട്ട് ഗ്രൂപ്പുകൾ. ഓരോ ഗ്രൂപ്പിലെയും ടീമുകൾ പരസ്പരം എറ്റുമുട്ടും. എട്ട് ഗ്രൂപ് വിജയികളും ഏഴ് രണ്ടാം സ്ഥാനക്കാരും ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടും. ആതിഥേയരായ ഇന്തോനേഷ്യയും അടക്കം 16 ടീമുകളാണ് 18ാമത് എ.എഫ്.സി ഫുട്സാൽ ഏഷ്യൻ കപ്പിൽ മാറ്റുരക്കുക. ജനുവരി 27 മുതൽ ഫെബ്രുവരി ഏഴു വരെയാണ് ചാമ്പ്യൻഷിപ്. ഗ്രൂപ് സി- ജപ്പാൻ, തജിക്കിസ്താൻ, മക്കാവു, കംബോഡിയ. ഗ്രൂപ് ഡി- ഇറാഖ്, സൗദി അറേബ്യ, ചൈന തായ്പെയ്, പാകിസ്താൻ. ഗ്രൂപ് ഇ- വിയറ്റ്നാം, ലെബനൻ, ചൈന, ഹോങ്കോങ്. ഗ്രൂപ് എഫ്- ഉസ്ബകിസ്താൻ, കിർഗിസ്താൻ, ഈസ്റ്റ് ടിമോർ, ഫലസ്തീൻ. ഗ്രൂപ് ജി- ഇറാൻ, മലേഷ്യ , യു.എ.ഇ, ബംഗ്ലാദേശ്. ഗ്രൂപ് എഫ്- അഫ്ഗാനിസ്താൻ, മ്യാൻമർ, മാലദ്വീപ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.