മനാമ: 40 ബ്രദേഴ്സ് സംഘടിപ്പിച്ച ജില്ല കപ്പ് ടൂർണമെന്റിൽ ബി.എം.ഡി.എഫ് മലപ്പുറം ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കാസർകോടിനെ തകർത്താണ് മലപ്പുറം തങ്ങളുടെ ആദ്യ ജില്ല കപ്പ് കിരീടം സ്വന്തമാക്കിയത്.
തുടക്കംമുതലേ കളിയിൽ ആധിപത്യം പുലർത്തിയ മലപ്പുറം ആദ്യ പകുതിയിൽതന്നെ മുന്നിലെത്തി. മനു നേടിയ ഗോളാണ് മലപ്പുറത്തിന് ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ മുസ്താഖ് നേടിയ മനോഹരമായ രണ്ടാം ഗോളോടെ മലപ്പുറത്തിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു. മികച്ച കളിക്കാരനായി മുസമിൽ (മലപ്പുറം), ടോപ് സ്കോറർ വിഷ്ണു (മലപ്പുറം), മികച്ച ഗോൾകീപ്പർ, അലി (മലപ്പുറം) എന്നിവരാണ് വ്യക്തിഗത പുരസ്കാരം സ്വന്തമാക്കിയത്. ടീം മാനേജർ മൊയ്തീൻ, അസിസ്റ്റന്റ് മാനേജർമാരായ ഷരീഫ്, അർഷാദ്, ഹബീബ്, നൗഫൽ, ടീം കോർഡിനേറ്റർ റഹമത്ത് അലി, ബി.എം.ഡി.എഫ് ജനറൽ സെക്രട്ടറി ഷമീർ പൊട്ടച്ചോല എന്നിവരാണ് മലപ്പുറത്തിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.