മനാമ: രഹസ്യ വിവരത്തിന്‍റെ അടിസഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ മയക്കുമരുന്ന് പിടികൂടിയതായി ഡ്രഗ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. രണ്ട് പേരിൽ നിന്നായി 20 കിലോ കൊക്കൈൻ അടക്കമുള്ള ലഹരി വസ്തുക്കളാണ് പിടികൂടിയിട്ടുള്ളത്. അന്താരാഷ്ട്ര വിപണിയിൽ അഞ്ച് ലക്ഷത്തോളം വിലവരുന്നവയാണിത്. വിപണനമുദ്ദേശിച്ച് സൂക്ഷിച്ചിരുന്നവയാണെന്ന് അധികൃതർ വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഏഷ്യൻ വംശജർ പിടിയിലായിട്ടുണ്ട്. ഇവരുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന മറ്റ് കൂട്ടുപ്രതികളുണ്ടോയെന്ന കാര്യവും പ്രത്യേക ടീം അന്വേഷിക്കുന്നുണ്ട്. ഇവരുടെ താമസ സ്ഥലത്ത് മയക്കുമരുന്ന് ഉൽപാദിപ്പിക്കുന്നതായും കണ്ടെത്തി. പ്രതികളെ നിയമ നടപടികൾക്ക് വിധേയമാക്കുന്നതിന്‍റെ ഭാഗമായി റിമാന്‍റ് ചെയ്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.