ചൂടിൽ തണുപ്പേകാൻ മാങ്കോ പോപ്പ്സിക്കിൾ

ഈ ചൂടുകാലത്ത് നല്ല തണുപ്പുള്ള ഐസ് ക്രീം, ജ്യൂസ് എന്നിവയൊക്കെയാണ് നാം ആദ്യം അന്വേഷിക്കുന്നത്. ഇവ കഴിക്കുന്നത് നമ്മുടെ ശരീരത്തിന് കുളിർമയും ഉന്മേഷവും നൽകും എന്നത് തീർച്ചയാണ്. അപ്പോൾ പിന്നെ ഒരു മംഗോ പോപ്‌സിക്കിൽ തന്നെ ആവാം.

ചേരുവകൾ

  • മാങ്ങ-2 എണ്ണം
  • പഞ്ഞസാര-1/2 കപ്പ്‌
  • ഫ്രഷ് ക്രീം-1/4 കപ്പ്‌
  • ലെമൺ ജൂസ്‌-3 ടീസ്പൂൺ
  • പുളിയില്ലാത്ത കട്ട തൈര് -1 കപ്പ്‌

തയാറാക്കുന്ന വിധം

ഒരു ബൗളിൽ തൈര് എടുത്ത് പഞ്ചസാരയും ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇത് ഒരു ബ്ലെൻഡറിൽ എടുത്ത ശേഷം ഇതിലേക്ക് കഷണങ്ങളാക്കിയ മാമ്പഴം, ഫ്രഷ് ക്രീം, നാരങ്ങാ നീര് എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക.

മംഗോ ബാർ തയ്യാറാക്കാനുള്ള മോൾഡിലേയ്ക്ക് ഈ മിശ്രിതം ഒഴിക്കാം. അതിന് ശേഷം സ്റ്റിക്ക് മോൾഡിൽ ഒഴിച്ച മിശ്രിതത്തിലേക്ക് കയറ്റി വെക്കാം. ഇത് 7 മുതൽ 8 മണിക്കൂർ വരെ ഫ്രിഡ്ജിൽ തണുക്കാൻ അനുവദിക്കുക.

ഈ സമയം കൊണ്ട് മംഗോ ബാർ നന്നായി ഉറച്ച് വരും. നന്നായി കട്ടിയായാൽ മംഗോ ബാർ മോൾഡിൽ നിന്ന് നീക്കം ചെയ്ത് കഴിക്കാം.

Tags:    
News Summary - Mango Popsicle to cool down in the heat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.