ചിക്കൻ റോൾ

ചേരുവകൾ

  • എല്ലില്ലാത്ത  ചിക്കൻ : 250ഗ്രാം
  • സവാള :  1 എണ്ണം
  • കാബേജ്  :  അര കപ്പ്
  • കാരറ്റ്  :  അര കപ്പ് 
  • പച്ച മുളക് :2 എണ്ണം അരിഞ്ഞത്
  • ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് : ഒരു ടീസ്പൂൺ
  • കുരുമുളക് പൊടി  : അര ടീ സ്പൂൺ
  • സോയാസോസ്  :ഒരു ടീസ്പൂൺ
  • ഗ്രീൻ ചില്ലി സോസ്  : ഒരു ടേബിൾ സ്പൂൺ
  • ഗരം മസാല  : അര ടീസ്പൂൺ
  • മല്ലിയില അരിഞ്ഞത്  :  ഒരു പിടി
  • ഉപ്പ്   :  പാകത്തിന്
  • മുട്ട  : 1 എണ്ണം
  • ബ്രെഡ് പൊടി  : രണ്ട് കപ്പ്
  • എണ്ണ : ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചിക്കൻ ഉപ്പും കുരുമുളക് പൊടിയും ചേർത്ത് വേവിച്ചു വെക്കുക.  ഒരു പാനില്‍ എണ്ണ ചൂടാക്കി ചെറുതായി അരിഞ്ഞ സവാള, പച്ച മുളക്, കാബേജ്, കാരറ്റ് എന്നിവ ഇട്ട് വഴറ്റുക. ശേഷം ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്തു വഴറ്റുക.  ഇതിലേക്ക് ഗരംമസാല, മല്ലിയില എന്നിവ ഇട്ടശേഷം സോയാസോസും ഗ്രീൻ ചില്ലിസോസും ചേർത്തിളക്കുക. വേവിച്ച ചിക്കൻ മിക്സിയിൽ ചെറുതായി അടിച്ചെടുക്കുക. ഇത് തയ്യാറാക്കിയ കൂട്ടിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്യുക.

റോളിന്

മൈദ  : ഒരു കപ്പ്

മുട്ട  :  രണ്ടെണ്ണം

ഉപ്പ്  :  ആവശ്യത്തിന്

വെള്ളം ആവശ്യത്തിന്

ചേരുവകളെല്ലാം പാകത്തിന് വെള്ളം ചേർത്ത് ലൂസ് ആക്കി മാവ് കലക്കി വെക്കുക. ഒരു പാൻ ചൂടാക്കി ഒരു തവി മാവ് ഒഴിച്ച് പരത്തി പത്തിരിയായി ചുട്ട് അതിന് മുകളിൽ തയ്യാറാക്കിയ ചിക്കൻ മസാല വെച്ച് പത്തിരി രണ്ട് സൈഡിൽ നിന്നും മടക്കി റോൾ ചെയ്തെടുക്കുക. ഇത് മുട്ട കലക്കിയതിൽ മുക്കി ബ്രെഡ് പൊടിച്ചതിൽ റോള്‍ ചെയ്ത് ഓയിലിൽ പൊരിച്ചെടുക്കുക.

Tags:    
News Summary - Chicken roll

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-05-25 10:32 GMT
access_time 2026-05-24 06:28 GMT
access_time 2026-04-25 03:00 GMT