മല്ലി - 1 ടീസ്പൂൺ
നല്ലജീരകം - 3/4ടീസ്പൂൺ
കുരുമുളക് - 1 ടീസ്പൂൺ
ഉലുവ - 1/4 ടീസ്പൂൺ
ബേ ലീഫ് - 2
ഒരു പാൻ ചൂടാക്കി മേലിലുള്ള ചേരുവകൾ എണ്ണ ഇല്ലാതെ വറുക്കുക. നല്ല സുഗന്ധം വരുമ്പോൾ അടുപ്പിൽനിന്ന് മാറ്റി തണുപ്പിക്കുക. തുടർന്ന് നന്നായി പൊടിച്ച് വെക്കുക.
ചിക്കൻ - 1/2 കിലോ (കഷണങ്ങളാക്കി വൃത്തിയാക്കിയത്)
ഏലക്ക - 1
നല്ലജീരകം - 1/2 ടീസ്പൂൺ
സവാള - 3 (ചെറുതായി അരിഞ്ഞത്
ഇഞ്ചി - വെളുത്തുള്ളി (ചതച്ചത്) - 2 ടീസ്പൂൺ
തക്കാളി - 2 (ചെറുതായി അരിഞ്ഞത്)
മുളകുപൊടി - 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
വെള്ളം - 1 കപ്പ്
കസൂരി മേത്തി - 1 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
എണ്ണ - 2 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
1. ഒരു പാനിൽ എണ്ണ ചൂടാക്കി ഏലക്ക, ജീരകം എന്നിവ ചേർക്കുക. തുടർന്ന് അരിഞ്ഞ സവാള ചേർത്ത് നന്നായി വഴറ്റുക. ഇഞ്ചി-വെളുത്തുള്ളി ചതച്ചത് ചേർത്ത് പച്ച മണം മാറുന്നതുവരെ വഴറ്റുക.
2. അരിഞ്ഞ തക്കാളി ചേർത്ത് മൃദുവാകുന്നതുവരെ വേവിക്കുക. തുടർന്ന് മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് എണ്ണ തെളിഞ്ഞു വരുന്നതുവരെ നന്നായി വഴറ്റിയതിനു ശേഷം വൃത്തിയാക്കിയ ചിക്കൻ കഷണങ്ങൾ ചേർത്ത് നന്നായി യോജിപ്പിക്കുക.
3. തയാറാക്കി വെച്ച പൊടിച്ച മസാല ചേർത്ത് 2 മിനിറ്റ് വേവിക്കുക. തുടർന്ന് 1 കപ്പ് വെള്ളം ചേർത്ത് മൂടി വെച്ച് കുറഞ്ഞ തീയിൽ 10 മിനിറ്റ് വേവിക്കുക. അവസാനം കസൂരി മേത്തി ചേർത്ത് ചിക്കൻ നന്നായി വേവുകയും കറി കട്ടിയാകുകയും ചെയ്യുന്നതുവരെ വേവിക്കുക. അടുപ്പിൽനിന്ന് മാറ്റി ചൂടോടെ സേർവ് ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.