ആവശ്യമായ സാധനങ്ങൾ
1. ബ്രെഡ് സ്ലൈസുകൾ - 6
2. വറുത്ത ചിക്കൻ - ½ കപ്പ് (ചെറുതായി അരിഞ്ഞത്)
3. സവാള - 1 (ചെറിയത്), ചെറുതായി അരിഞ്ഞത്
4. ക്യാപ്സിക്കം - 3 ടേബിൾസ്പൂൺ (ചെറുതായി അരിഞ്ഞത്)
5. തക്കാളി - 3 ടേബിൾസ്പൂൺ (ചെറുതായി അരിഞ്ഞത്)
6. റെഡ് ചില്ലി ഫ്ലേക്സ് - ½ ടീസ്പൂൺ
7. ഓറിഗാനോ - ¼ ടീസ്പൂൺ
8. പിസ സോസ് - 2 ടേബിൾസ്പൂൺ
9. മൊസറല്ല ചീസ് - ½ കപ്പ്
10. ബട്ടർ - പാൻ ഗ്രീസ് ചെയ്യാൻ ആവശ്യത്തിന്
11. ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
1. കപ്പ് കേക്ക് പാൻ ബട്ടർ കൊണ്ടു ഗ്രീസ് ചെയ്ത് തയാറാക്കി വെക്കുക.
ഒരു കുക്കി കട്ടർ ഉപയോഗിച്ച് ബ്രെഡ് സ്ലൈസുകൾ വട്ടത്തിൽ മുറിക്കുക. മുറിച്ച ബ്രെഡ് വട്ടങ്ങൾ ഗ്രീസ് ചെയ്ത കപ്പ് കേക്ക് പാനിൽ അമർത്തി വെക്കുക.
2. ഒരു ബൗളിൽ അരിഞ്ഞ ചിക്കൻ, സവാള, ക്യാപ്സിക്കം, തക്കാളി, റെഡ് ചില്ലി ഫ്ലേക്സ്, ഓറിഗാനോ, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.
3. തയാറാക്കിയ ബ്രെഡ് കപ്പുകളിൽ കുറച്ച് പിസ സോസ് ഒഴിച്ച്, മുകളിലേക്ക് തയാറാക്കിയ ചിക്കൻ മിശ്രിതം നിറക്കുക.
4. മുകളിൽ മൊസറെല്ല ചീസ് വിതറി, അൽപം ഓറിഗാനോയും റെഡ് ചില്ലി ഫ്ലേക്സും വിതറുക.
5. ഓവൻ 200°C വരെ പ്രീഹീറ്റ് ചെയ്ത് 10-12 മിനിറ്റ് വരെ ബേക്ക് ചെയ്യുക. ശേഷം പുറത്തെടുത്ത് ചൂടോടെ സേർവ് ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.