ഇതൊരു ലെബനീസ് വിഭവമാണ്, ഇത് നേർത്ത ബൽഗുർ മിശ്രിതത്തിൽ മസാല ചേർത്ത ഇറച്ചിക്കൂട്ട് നിറച്ച്, വറുക്കുകയോ ചുട്ടെടുക്കുകയോ ചെയ്യുന്ന ഒരു പലഹാരമാണ്.
കിബ്ബെ തയാറാക്കാൻ ആവശ്യമായ പ്രധാന ചേരുവകൾ:
ബൽഗുർ വീറ്റ് (നുറുക്ക് ഗോതമ്പ് )-250ഗ്രാം
ബീഫ് അല്ലെങ്ങിൽ മട്ടൺ -500ഗ്രാം
ഉള്ളി-2എണ്ണം
പൈൻ നട്സ് -നിർബന്ധം ഇല്ല
സുഗന്ധവ്യഞ്ജനങ്ങൾ(ഏലക്ക, കറുവപ്പട്ട, ജീരകം, മല്ലിപ്പൊടി, ഉപ്പ്, കുരുമുളക്)-എല്ലാം കൂടെ പൊടിച്ചെടുക്കുക
ടൊമാറ്റോ പ്യൂരീ -1 ടീസ്പൂൺ
കുരുമുളക് പൊടി -1 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
ബുർഗുർ തയ്യാറാക്കുക: ബുർഗുർ കുറച്ച് വെള്ളത്തിൽ കഴുകി, വെള്ളത്തിൽ ഇട്ടു കുറച്ചു നേരം വെക്കണം. ഊറ്റി, മൃദുവായ പരുവത്തിൽ വെക്കുക. ശേഷം 200 ഗ്രാം കീമയും കുരുമുളക് പൊടിയും ഉപ്പും ചേർത്ത് അരച്ചെടുക്കുക. 2 ടേബിൾ സ്പൂൺ മൈദാ എടുത്തു മിക്സ് ആകുക. സോഫ്റ്റ് മാവാക്കി മാറ്റുക.
ഇറച്ചി മിശ്രിതം(ഫില്ലിങ്)ഉണ്ടാക്കുന്ന വിധം : ഒരു പാനിൽ എണ്ണ ഒഴിച്ച് മട്ടൻ അല്ലെങ്കിൽ ബീഫ് കീമയാക്കി മാറ്റിയതും അരിഞ്ഞ ഉള്ളിയും കുരുമുളക് പൊടിയും ഗരം മസാലയും എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇതിൽ വറുത്ത പൈൻ നട്സ് ചേർക്കാം.
കിബ്ബ ഉണ്ടാക്കുന്ന വിധം
മൃദുവായി വെച്ച ബൽഗുർ, കുറച്ച് കീമ, മസാലകൾ, ഉപ്പ് എന്നിവ ചേർത്ത് നന്നായി കുഴച്ച് അരച്ചെടുത്ത സോഫ്റ്റ് ആക്കുക.
കൂട്ടിച്ചേർക്കുക: ബൽഗുർ മിശ്രിതത്തിൽ ഒരു ചെറിയ ഭാഗമെടുത്ത് കൈകൊണ്ട് നുള്ളി, നടുവിൽ ഇറച്ചിക്കൂട്ട് നിറച്ച്, മുട്ടയുടെ ആകൃതിയിൽ ഉരുട്ടിയെടുക്കുക.ഇവയെല്ലാം എണ്ണയിൽ ഡീപ് ആയി വറുത്തു കോരുക. ഓവനിൽ ബേക്ക് ചെയ്യുകയോ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.