പി​റ്റ ബ്ര​ഡ് ഹെ​ൽ​ത്തി ഷ​വ​ർ​മ

സ​ഫ ഷ​മീ​ർ

ചേ​രു​വ​ക​ൾ

മൈ​ദ - 2 1/2 ക​പ്പ്

പ​ഞ്ച​സാ​ര - ഒ​രു ടേ​ബി​ൾ സ്പൂ​ൺ

ഇ​ൻ​സ്റ്റ​ന്റ് ഈ​സ്റ്റ് - 1/2 ടേ​ബി​ൾ സ്പൂ​ൺ

ബേ​ക്കി​ങ് പൗ​ഡ​ർ - 1/2 ടീ ​സ്പൂ​ൺ

ഉ​പ്പ് - ഒ​രു ടീ​സ്പൂ​ൺ

ഇ​ളം ചൂ​ടു​ള്ള പാ​ൽ - 3/4ക​പ്പ്

വെ​ള്ളം - 1/2ക​പ്പ്

സ​ൺ​ഫ്ല​വ​ർ ഓ​യി​ൽ - ര​ണ്ട് ടേ​ബി​ൾ സ്പൂ​ൺ 

ഫി​ല്ലി​ങ്ങി​ന് വേ​ണ്ട സാ​ധ​ന​ങ്ങ​ൾ

ചി​ക്ക​ൻ ബ്രെ​സ്റ്റ് - 500 ഗ്രാം

​ബ​ട്ട​ർ - ര​ണ്ട് ടേ​ബി​ൾ സ്പൂ​ൺ

ഗാ​ർ​ലി​ക് പൗ​ഡ​ർ - ര​ണ്ട് ടീ ​സ്പൂ​ൺ

ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന്

കു​രു​മു​ള​ക് പൊ​ടി-​ഒ​രു ടീ​സ്പൂ​ൺ

ലെ​റ്റ​സ്

പാ​ർ​സ് ലി ​ലീ​വ്സ്

ത​ക്കാ​ളി -ഒ​ന്ന് (നേ​ർ​ത്ത ക​ഷ​ണ​ങ്ങ​ളാ​ക്കി അ​രി​ഞ്ഞ​ത്)

ഹ​മ്മൂ​സ് (സ്പ്രെ​ഡ് ചെ​യ്യാ​ൻ)

സ്റ്റെ​പ്പ് 1

ഒ​രു പാ​ത്ര​ത്തി​ൽ പാ​ൽ, പ​ഞ്ച​സാ​ര, ഈ​സ്റ്റ് ചേ​ർ​ത്ത് ക​ല​ക്കി 10 മി​നി​റ്റ് വെ​ക്കു​ക. മ​റ്റൊ​രു പാ​ത്ര​ത്തി​ൽ മൈ​ദ, ബേ​ക്കി​ങ് പൗ​ഡ​ർ, ഉ​പ്പ്, സ​ൺ​ഫ്ല​വ​ർ ഓ​യി​ൽ, വെ​ള്ളം ചേ​ർ​ത്ത് ക​ല​ക്കു​ക. ഇ​തി​ലേ​ക്ക് നേ​ര​ത്തേ ത​യാ​റാ​ക്കി​യ ഈ​സ്റ്റ് മി​ക്സ് ചേ​ർ​ത്ത് ന​ന്നാ​യി കു​ഴ​ക്കു​ക. ശേ​ഷം മാ​വ് 40 മി​നി​റ്റ് ഡ​ബി​ൾ വ​ക്കു​ക.

തു​ട​ർ​ന്ന് മൈ​ദ മാ​വ് ചെ​റി​യ ഉ​രു​ള​ക​ളാ​ക്കി (മൈ​ദ​യും റ​വ​യും ഒ​രേ അ​ള​വി​ൽ മി​ക്സ് ചെ​യ്ത​തി​ൽ ഉ​രു​ട്ടി) ചെ​റി​യ പൂ​രി പോ​ലെ പ​ര​ത്തു​ക. പ​ര​ത്തി​യ മാ​വ് 20 മി​നി​റ്റ് കൂ​ടി ​വെ​ക്കു​ക. ഓ​വ​ൻ 250°Cന് ​മു​ക​ളി​ലെ ചൂ​ടി​ൽ എ​ട്ട് മി​നി​റ്റ് ബേ​ക്ക് ചെ​യ്യു​ക.

സ്റ്റെ​പ്പ് ര​ണ്ട്

ചി​ക്ക​ൻ ബ്രെ​സ്റ്റ് ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​യി മു​റി​ച്ച് ഉ​പ്പ്, ഗാ​ർ​ലി​ക് പൗ​ഡ​ർ, കു​രു​മു​ള​ക് പൊ​ടി ചേ​ർ​ത്ത് മി​ക്സ് ചെ​യ്യു​ക. ഒ​രു പാ​നി​ൽ ബ​ട്ട​ർ ചൂ​ടാ​ക്കി ചി​ക്ക​ൻ ഫ്രൈ ​ചെ​യ്യു​ക. പാ​നി​ൽ​നി​ന്ന് മാ​റ്റി ചെ​റു​താ​യി അ​രി​ഞ്ഞ ലെ​റ്റ്യൂ​സ്, പാ​ർ​സ്ലി, ത​ക്കാ​ളി ചേ​ർ​ത്ത് മി​ക്സ് ചെ​യ്യു​ക.

പി​റ്റ ബ്രെ​ഡി​ന്റെ ഉ​ള്ളി​ൽ ഹ​മ്മു​സ് പു​ര​ട്ടു​ക. ശേ​ഷം ചി​ക്ക​ൻ -വെ​ജി​റ്റ​ബി​ൾ മി​ക്സ് നി​റ​ക്കു​ക. ഹെ​ൽ​ത്തി ഷ​വ​ർ​മ റെ​ഡി.

റമദാൻ രുചിയെഴുതൂ; സമ്മാനം നേടൂ

ഗ​ൾ​ഫ് മാ​ധ്യ​മം വാ​യ​ന​ക്കാ​ർ​ക്ക് ‘റ​മ​ദാ​ൻ രു​ചി’​യി​ലേ​ക്ക് ഇ​ഫ്താ​ർ വി​ഭ​വ​ങ്ങ​ളു​ടെ രു​ചി​ക്കൂ​ട്ട് ത​യാ​റാ​ക്കി സ​മ്മാ​നം നേ​ടാം. റെ​സി​പ്പി, വി​ഭ​വ​ത്തി​ന്റെ ഫോ​ട്ടോ, സ്വ​ന്തം ഫോ​ട്ടോ സ​ഹി​തം അ​യ​ക്കു​ക. തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ പ്ര​സി​ദ്ധീ​ക​രി​ക്കും. ഒ​പ്പം മി​ക​ച്ച രു​ചി​ക്കൂ​ട്ടു​ക​ൾ​ക്ക് സ​മ്മാ​ന​വും.

ഇ മെയിൽ: qatar@gulfmadhyamam.net  വാട്സാപ്പ്: 5528 4913

Tags:    
News Summary - Pita Bread Healthy Shawarma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.