ചി​ക്ക​ൻ പോ​ട്ട് പൈ ​ബൈ​റ്റ്സ്

എല്ലില്ലാത്ത ചിക്കൻ

- 250 ഗ്രാം

(11/2- ടീസ്പൂൺ കുരുമുളക് പൊടി, ഉപ്പ്, 11/2 -2 കപ്പ് വെള്ളം ചേർത്ത് പ്രഷർ കുക്ക് ചെയ്തത്)

ഉള്ളി - 1 (നന്നായി അരിഞ്ഞത്)

ഫ്രോസൺ വെജിറ്റെബിൾസ് - 11/4 കപ്പ് (കാരറ്റ്, ബീൻസ്, സ്വീറ്റ് കോൺ എന്നിവ ചേർന്ന മിശ്രിതം)

കുരുമുളക് പൊടി - 1 ടീസ്പൂൺ

ഒറിഗാനോ - ഒരു നുള്ള്

മൈദ - 2 ടേബിൾസ്പൂൺ

ചിക്കൻ ബ്രോത്ത് 1/2 കപ്പ് (ചിക്കൻ വേവിച്ചതിൽ നിന്നുള്ളത്)

ഫ്രെഷ് ക്രീം 1/4 കപ്പ്

മിനി പഫ് പേസ്ട്രി (ഫ്രോസൺ) - 12 - 14

മുട്ട - 1 (1 ടേബിൾസ്പൂൺ വെള്ളം ചേർത്ത് കലക്കി വച്ചത്)

ബട്ടർ - 4 ടേബിൾസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

ത​യാ​റാ​ക്കു​ന്ന വി​ധം

വേ​വി​ച്ച ചി​ക്ക​ൻ ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​ക്കി മാ​റ്റി വെ​ക്കു​ക.

ഒ​രു പാ​നി​ൽ ബ​ട്ട​ർ ചൂ​ടാ​ക്കി അ​രി​ഞ്ഞ ഉ​ള്ളി ചേ​ർ​ത്ത് 2 മി​നി​റ്റ് വ​ഴ​റ്റു​ക. തു​ട​ർ​ന്ന് ഫ്രോ​സ​ൺ വെ​ജി​റ്റ​ബി​ള്സ് ചേ​ർ​ത്ത് 3 - 4 മി​നി​റ്റ് വേ​വി​ക്കു​ക. ഇ​തി​ലേ​ക്ക് കു​രു​മു​ള​ക് പൊ​ടി, ഒ​റി​ഗാ​നോ എ​ന്നി​വ ചേ​ർ​ത്ത് ന​ന്നാ​യി യോ​ജി​പ്പി​ക്കു​ക.

ഇ​തി​ലേ​ക്ക് മൈ​ദ ചേ​ർ​ത്ത് ന​ന്നാ​യി യോ​ജി​പ്പി​ച്ച് ഒ​രു മി​നി​റ്റ് വേ​വി​ക്കു​ക. തു​ട​ർ​ന്ന് ചി​ക്ക​ൻ ബ്രോ​ത്തും ഫ്രെ​ഷ് ക്രീ​മും ചേ​ർ​ത്ത് തു​ട​ർ​ച്ച​യാ​യി ഇ​ള​ക്കി തി​ള​പ്പി​ക്കു​ക. ആ​വ​ശ്യ​മെ​ങ്കി​ൽ ഉ​പ്പ് ചേ​ര്‍ക്കു​ക.

ശേ​ഷം ചി​ക്ക​ൻ ക​ഷ​ണ​ങ്ങ​ൾ ചേ​ർ​ത്ത് തീ ​കു​റ​ച്ച് 5 - 6 മി​നി​റ്റ് വ​രെ വേ​വി​ക്കു​ക. ഈ ​ഫി​ല്ലി​ങ് ക​ട്ടി​യു​ള്ള സോ​സ് ആ​യാ​ൽ അ​ടു​പ്പി​ൽ​നി​ന്ന് മാ​റ്റി ചെ​റു​താ​യി ചൂ​ട് കു​റ​ഞ്ഞു​വ​രാ​ൻ വെ​ക്കു​ക.

ഓ​വ​ൻ 2000C വ​രെ പ്രീ​ഹീ​റ്റ് ചെ​യ്യു​ക. ഒ​രു ക​പ്പ്‌ കേ​ക്ക് പാ​ൻ ബ​ട്ട​ർ പു​ര​ട്ടി ഗ്രീ​സ് ചെ​യ്യു​ക. ത​ണു​പ്പ് മാ​റി​യ പേ​സ്ട്രി ഷീ​റ്റു​ക​ൾ ഓ​രോ മോ​ൾ​ഡി​ലും വെ​ക്കു​ക. ത​യാ​റാ​ക്കി​യ ചി​ക്ക​ൻ ഫി​ല്ലി​ങ് മോ​ൾ​ഡി​ലു​ള്ള പേ​സ്ട്രി ഷീ​റ്റു​ക​ളി​ൽ ന​ന്നാ​യി നി​റ​ക്കു​ക.

പ​ഫ് പേ​സ്ട്രി​യു​ടെ വ​ക്കു​ക​ളി​ലും ഫി​ല്ലി​ങ്ങി​ന്റെ മു​ക​ളി​ൽ കൂ​ടി മു​ട്ട​മി​ശ്രി​തം പു​ര​ട്ടി, പ്രീ​ഹീ​റ്റ് ചെ​യ്ത ഓ​വ​നി​ൽ 30 - 35 മി​നി​റ്റ് വ​രെ (പ​ഫ് പേ​സ്ട്രി​യു​ടെ വ​ക്കു​ക​ൾ ഗോ​ൾ​ഡ​ൻ ബ്രൗ​ൺ നി​റ​മാ​കു​ന്ന​തു​വ​രെ) ബേ​ക്ക് ചെ​യ്യു​ക.

Tags:    
News Summary - Chicken Pot Pie Bites

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.