ചി​ക്ക​ൻ ഡോ​ണ​റ്റ്

​ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ

​ബോ​ൺ​ലെ​സ് ചി​ക്ക​ൻ: 300 ഗ്രാം (​ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​ക്കി​യ​ത്)

സ​വാ​ള 1 ചെ​റു​ത്

​ഉ​രു​ള​ക്കി​ഴ​ങ്ങ് 1 വ​ലു​ത് (പു​ഴു​ങ്ങി ഉ​ട​ച്ച​ത്)

പ​ച്ച​മു​ള​ക് 2 എ​ണ്ണം

​ഇ​ഞ്ചി-​വെ​ളു​ത്തു​ള്ളി പേ​സ്റ്റ് 1 ടീ​സ്പൂ​ൺ

​​മ​ല്ലി​യി​ല: ഒ​രു പി​ടി

​​കു​രു​മു​ള​ക് പൊ​ടി: 1 ടീ​സ്പൂ​ൺ

വ​റ്റ​ൽ ​മു​ള​ക് ച​ത​ച്ച​ത്: 1 ടീ​സ്പൂ​ൺ

​ഗ​രം മ​സാ​ല: 1/2 ടീ​സ്പൂ​ൺ

ബ്ര​ഡ് 2 എ​ണ്ണം

കോ​ൺ​ഫ്ല​വ​ർ. 2 ടേ​ബി​ൾ സ്പൂ​ൺ

​​ഉ​പ്പ്: പാ​ക​ത്തി​ന്

​പാ​ൽ 2 ടേ​ബി​ൾ സ്പൂ​ൺ

​മു​ട്ട: 2 എ​ണ്ണം

​ബ്ര​ഡ് ക്രം​ബ്സ്: ആ​വ​ശ്യ​ത്തി​ന്

ഓ​യി​ൽ: വ​റു​ക്കാ​ൻ ആ​വ​ശ്യ​ത്തി​ന്.

ത​യാ​റാ​ക്കു​ന്ന വി​ധം

ക​ഴു​കി വൃ​ത്തി​യാ​ക്കി​യ ചി​ക്ക​ൻ ക​ഷ്ണ​ങ്ങ​ൾ വെ​ള്ളം പൂ​ർ​ണ​മാ​യും ക​ള​ഞ്ഞ​ശേ​ഷം ഒ​രു മി​ക്സി​യി​ൽ ഇ​ട്ട് ന​ന്നാ​യി അ​ടി​ച്ചെ​ടു​ക്കു​ക.​ ചി​ക്ക​നി​ലേ​ക്ക് സ​വാ​ള, പു​ഴു​ങ്ങി ഉ​ട​ച്ച ഉ​രു​ള​ക്കി​ഴ​ങ്ങ്, ഇ​ഞ്ചി വെ​ളു​ത്തു​ള്ളി പേ​സ്റ്റ്, പ​ച്ച​മു​ള​ക്, കു​രു​മു​ള​ക് പൊ​ടി, ഗ​രം മ​സാ​ല, മ​ല്ലി​യി​ല, ബ്രെ​ഡ് ചെ​റി​യ ക​ഷ്ണ​ങ്ങ​ളാ​ക്കി​യ​ത് കോ​ൺ​ഫ്ല​വ​ർ പാ​ക​ത്തി​ന് ഉ​പ്പ് എ​ന്നി​വ ചേ​ർ​ത്ത് ന​ന്നാ​യി ഒ​ന്ന് കൂ​ടി അ​ര​ച്ചെ​ടു​ക്കു​ക. അ​ര​ച്ചെ​ടു​ത്ത ഈ ​മി​ശ്രി​തം ഒ​രു വ​ലി​യ പാ​ത്ര​ത്തി​ലേ​ക്കു മാ​റ്റി കൈ​കൊ​ണ്ട് ന​ന്നാ​യി മി​ക്സ്‌ ചെ​യ്യു​ക. കൈ​യി​ൽ അ​ൽ​പം എ​ണ്ണ ത​ട​വി​യ​ശേ​ഷം ഈ ​മി​ശ്രി​ത​ത്തി​ൽ​നി​ന്നും ചെ​റി​യ ഉ​രു​ള​ക​ൾ എ​ടു​ത്ത് വ​ട​യു​ടെ ആ​കൃ​തി​യി​ൽ പ​ര​ത്തു​ക. ഇ​തി​ന്റെ ന​ടു​വി​ൽ ഒ​രു ചെ​റി​യ ദ്വാ​രം ഇ​ട്ട് ഡോ​ണ​റ്റി​ന്റെ രൂ​പ​ത്തി​ലാ​ക്കി​യെ​ടു​ക്കു​ക. ഡോ​ണ​റ്റു​ക​ൾ ഉ​ണ്ടാ​ക്കി​യെ​ടു​ത്ത ശേ​ഷം 15 മി​നി​റ്റ് ഫ്രി​ഡ്ജി​ൽ വെ​ക്കു​ക. (ഡോ​ണ​റ്റ് പൊ​ട്ടി​പ്പോ​വാ​തെ ന​ല്ല ഷേ​പ്പി​ൽ കി​ട്ടാ​ൻ വേ​ണ്ടി​യാ​ണ് ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത്)

​ഇ​നി മു​ട്ട​യും പാ​ലും ആ​വ​ശ്യ​ത്തി​ന് ഉ​പ്പും ന​ന്നാ​യി അ​ടി​ച്ചു​വെ​ക്കു​ക. ഇ​നി ഓ​രോ ഡോ​ണ​റ്റും മു​ട്ട​യി​ൽ മു​ക്കു​ക, പി​ന്നീ​ട് ബ്രെ​ഡ് ക്രം​ബ്സി​ൽ പൊ​തി​ഞ്ഞു ചൂ​ടാ​യ ഓ​യി​ലി​ൽ ഗോ​ൾ​ഡ​ൻ ബ്രൗ​ൺ നി​റ​മാ​കു​ന്ന​തു​വ​രെ തി​രി​ച്ചും മ​റി​ച്ചും ഇ​ട്ട് വ​റു​ത്തെ​ടു​ക്കു​ക. (ചെ​റി​യ തീ​യി​ൽ വ​റു​ത്തെ​ടു​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക) ചി​ക്ക​ൻ ഡോ​ണ​റ്റു​ക​ൾ മ​യോ​ണൈ​സ് അ​ല്ലെ​ങ്കി​ൽ ടൊ​മാ​റ്റോ സോ​സി​നൊ​പ്പം ക​ഴി​ക്കാ​വു​ന്ന​താ​ണ്.

Tags:    
News Summary - Chicken Donut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.