ചി​ക്ക​ൻ പോ​പ്പേ​ഴ്സ്

1. ചി​ക്ക​ൻ മി​ൻ​സ് (വേ​വി​ക്കാ​ത്ത​ത്) - 250 ഗ്രാം

2. ​കാ​ര​റ്റ് - 1 (ന​ന്നാ​യി അ​രി​ഞ്ഞ​ത്)

3. ഉ​ള്ളി - 1 (ന​ന്നാ​യി അ​രി​ഞ്ഞ​ത്)

4. ഇ​ഞ്ചി വെ​ളു​ത്തു​ള്ളി പേ​സ്റ്റ് - 2 ടീ​സ്പൂ​ൺ

5. മ​ല്ലി​യി​ല - 2 ടേ​ബി​ൾ​സ്പൂ​ൺ

6. മു​ള​കു​പൊ​ടി - 1 ടീ​സ്പൂ​ൺ

7. റെ​ഡ് ചി​ല്ലി സോ​സ് - 2 ടീ​സ്പൂ​ൺ

8. കോ​ൺ​ഫ്ലോ​ർ - 1 ടേ​ബി​ൾ​സ്പൂ​ൺ

9. മു​ട്ട - 1

10. ബ്രെ​ഡ് ക്രം​ബ്സ് - 1 - 1 ക​പ്പ്

11. ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന്

12. എ​ണ്ണ - ഡീ​പ് ഫ്രൈ ​ചെ​യ്യാ​ൻ

ത​യാ​റാ​ക്കു​ന്ന വി​ധം

ഒ​രു ആ​ഴ​മു​ള്ള പാ​ത്ര​ത്തി​ൽ ചി​ക്ക​ൻ മി​ൻ​സ്, കാ​ര​റ്റ്, ഉ​ള്ളി, ഇ​ഞ്ചി വെ​ളു​ത്തു​ള്ളി പേ​സ്റ്റ്, മ​ല്ലി​യി​ല, മു​ള​കു​പൊ​ടി, റെ​ഡ് ചി​ല്ലി സോ​സ്, കോ​ൺ​ഫ്ലോ​ർ എ​ന്നി​വ ഉ​പ്പും ചേ​ർ​ത്ത് ന​ന്നാ​യി യോ​ജി​പ്പി​ക്കു​ക. ഇ​ത് ഉ​പ​യോ​ഗി​ച്ച് ഏ​ക​ദേ​ശം 16-18 ഉ​രു​ള​ക​ൾ ഉ​ണ്ടാ​ക്കു​ക.

മ​റ്റൊ​രു പാ​ത്ര​ത്തി​ൽ മു​ട്ട ന​ന്നാ​യി അ​ടി​ച്ചു വെ​ക്കു​ക. ത​യാ​റാ​ക്കി​യ ചി​ക്ക​ൻ ബാ​ൾ​സ് ഓ​രോ​ന്നും മു​ട്ട​യി​ൽ മു​ക്കി ബ്രെ​ഡ് ക്രം​ബ്സ് കൊ​ണ്ട് പൊ​തി​യു​ക. ഓ​രോ ഉ​രു​ള​ക്കും ത​മ്മി​ൽ കു​റ​ച്ച് ഇ​ട​വി​ട്ട് വെ​ച്ച് ഏ​ക​ദേ​ശം ഒ​രു മ​ണി​ക്കൂ​ർ ഫ്രീ​സ​റി​ൽ വെ​ക്കു​ക.

ഒ​രു ആ​ഴ​മു​ള്ള പാ​നി​ൽ മീ​ഡി​യം ഫ്ലേ​മി​ൽ എ​ണ്ണ ചൂ​ടാ​ക്കി ഫ്രീ​സ​റി​ൽ നി​ന്നെ​ടു​ത്ത ഉ​രു​ള​ക​ൾ ഗോ​ൾ​ഡ​ൻ ബ്രൗ​ൺ നി​റ​മാ​കു​ന്ന​തു​വ​രെ വ​റു​ത്തെ​ടു​ക്കു​ക. മ​യോ​ണൈ​സ് അ​ല്ലെ​ങ്കി​ൽ ടൊ​മാ​റ്റോ കെ​ച്ച​പ്പി​ന്റെ കൂ​ടെ ചൂ​ടോ​ടെ സേ​ർ​വ് ചെ​യ്യു​ക.

Tags:    
News Summary - Chicken Poppers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.