ഷാ​റൂ​ഖ് ഖാ​ൻ, ര​ജ​ത് ബേ​ദി, ആ​ര്യ​ൻ ഖാ​ൻ

‘മ​ന്ന​ത്തി’​ൽ ക​ട​ക്കു​ന്ന​ത് ബ്രി​ട്ടീ​ഷ് കൊ​ട്ടാ​ര​ത്തി​ൽ ക​ട​ക്കുംപോ​ലെ’

ബോളിവുഡ് ബാദ്ഷ ഷാറൂഖ് ഖാന്റെ വസതിയായ ‘മന്നത്തി’ൽ പ്രവേശിക്കുന്നത് ബ്രിട്ടീഷ് രാജ്ഞിയുടെ വസതിയായ ബക്കിങ്ഹാം പാലസിൽ പ്രവേശിക്കുന്നതുപോലെയാണെന്ന് നടൻ രജത് ബേദി. ‘‘ മന്നത്തിലേക്ക് കയറാൻ വി മാനത്താവളത്തിനകത്ത് കയറാനുള്ള പോലെ ലഗേജുകൾ സ്ക്രീൻ ചെയ്യുണം.

100 സീറ്റുള്ള തിയറ്റർ ഇതിനകത്തുണ്ട്. വീടിന്റെ പ്രവേശന കവാടമെന്ന് കരുതി ആരാധകർ കാത്തിരിക്കുന്ന ഗേറ്റ് യഥാർഥത്തിൽ എക്സിറ്റ് ഗേറ്റാണ്. പ്രവേശന ഗേറ്റ് മറ്റൊരിടത്താണ്’’ -ഷാറൂഖിന്റെ പുത്രൻ ആര്യൻ ഖാൻ സംവിധാനം ചെയ്ത സീരീസ് ‘ബാഡ്സ് ഓഫ് ബോളിവുഡി’ൽ അഭിനയിക്കുന്ന രജത് ബേദി പറയുന്നു. ഇതിന്റെ പ്രിവ്യൂവിനായാണ് അദ്ദേഹം ‘മന്നത്തി’ലെ തിയറ്ററിലെത്തിയത്. 

Tags:    
News Summary - Walking into 'Mannath' is like walking into a British palace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.